കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ 2, 3, 4 നിലകളില്‍ അനുമതി ഇല്ലാതെ രോഗികളെ പ്രവേശിപ്പിച്ചു; വിശദീകരണം തേടി ആരോഗ്യമന്ത്രി

സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ രോഗികളെ പ്രവേശിക്കാന്‍ പാടുള്ളൂവെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു
കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ 2, 3, 4 നിലകളില്‍ അനുമതി ഇല്ലാതെ രോഗികളെ പ്രവേശിപ്പിച്ചു; വിശദീകരണം തേടി ആരോഗ്യമന്ത്രി
Published on

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തിന് ശേഷം സുരക്ഷാ പരിശോധനകള്‍ നടക്കുന്നതിനിടയില്‍, സര്‍ക്കാര്‍ അനുമതി ഇല്ലാതെ കെട്ടിടത്തിന്റെ 2, 3, 4 നിലകളില്‍ രോഗികളെ പ്രവേശിപ്പിച്ചതില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് വിശദീകരണം തേടാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ രോഗികളെ പ്രവേശിക്കാന്‍ പാടുള്ളൂവെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തത്തിൽ എല്ലാ നിലകളിലും പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ‍ആരോ​ഗ്യമന്ത്രി വീണ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ഓരോ നിലകളായി പരിശോധിക്കും. നിലവിൽ ആറാമത്തെ നിലയിൽ ഉൾപ്പടെ തടസം ഉണ്ടോ എന്ന പരിശോധനയാണ് നടന്നത്. സീലിംഗ് ഭാഗത്താണ് ഷോർട്ട് സർക്യുട്ട് ഉണ്ടായത്. ഇതിൽ സാങ്കേതിക പരിശോധന നടത്തും. ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെറ്റ്‌ ആണ് പരിശോധിക്കുക. സുരക്ഷിതത്വം ആണ് പ്രധാനം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. സാങ്കേതിക പരിശോധനകൾക്ക് ശേഷം മാത്രമേ കാരണം പറയാൻ സാധിക്കൂ എന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൻ്റെ മറുപടി. ഇലക്ട്രിക് ഇൻസ്പെക്ടർ, ഫയർ സേഫ്റ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരിശോധനയ്ക്കുണ്ടാകും. സിസിടിവി ഉൾപ്പടെ പരിശോധിക്കും.

ഇന്ന് മൂന്നരയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക ഉയർന്നത്. ആറാം നിലയിലുള്ള അത്യാഹിത വിഭാഗത്തിൽ നിന്നാണ് പുക ഉയർന്നത്. ഓക്സിജൻ അനസ്ത്യേഷ പെൻഡന്റ് കത്തിയതാകാം തീപിടിത്തതിന് കാരണമായതെന്നാണ് സൂച‌ന. പുക ഉയർന്ന ഉടൻ തന്നെ രോഗികളെ സുരക്ഷിതമായി മാറ്റി. അപകട അലാറം അടിച്ച ഉടൻ പുറത്തേക്കിറങ്ങുകയായിരുന്നുവെന്നാണ് ആശുപത്രിയിലുണ്ടായവർ പ്രതികരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com