10 ലക്ഷം രൂപ വായ്പയെടുത്ത് കബളിപ്പിച്ചു; കോഴിക്കോട് ഭിന്നശേഷിക്കാരനായ മകനെയും അമ്മയെയും സാമ്പത്തിക തട്ടിപ്പിനിരയാക്കിയതായി പരാതി

തങ്കമണിയെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും ലോണിന് ആവശ്യമായ രേഖകളില്‍സഹോദരന്‍ വിനോദ് കുമാര്‍ ഒപ്പിട്ടു വാങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
10 ലക്ഷം രൂപ വായ്പയെടുത്ത് കബളിപ്പിച്ചു; കോഴിക്കോട് ഭിന്നശേഷിക്കാരനായ മകനെയും അമ്മയെയും സാമ്പത്തിക തട്ടിപ്പിനിരയാക്കിയതായി പരാതി
Published on


കോഴിക്കോട് മാവൂരില്‍ ഭിന്നശേഷിക്കാരനായ മകനെയും അമ്മയെയും സാമ്പത്തിക തട്ടിപ്പിനിരയാക്കിയതായി പരാതി. പരാതിക്കാരിയായ പെരുവയല്‍ സ്വദേശി തങ്കമണിയുടെ സഹോദരന്‍ വിനോദ് കുമാറാണ് പത്തു ലക്ഷം രൂപ വായ്പയെടുത്ത് കബളിപ്പിച്ചത്. തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്ഥലവും ജപ്തി ഭീഷണിയിലാണ്. ആകെയുള്ള കിടപ്പാടം ജപ്തി ചെയ്താല്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് തങ്കമണി പറയുന്നു.

2015 ലാണ് സംഭവങ്ങളുടെ തുടക്കം. തങ്കമണിയെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും ലോണിന് ആവശ്യമായ രേഖകളില്‍സഹോദരന്‍ വിനോദ് കുമാര്‍ ഒപ്പിട്ടു വാങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. നിരക്ഷരയായ തങ്കമണിയെയും ഭിന്നശേഷികാരനായ മകനെയും കബളിപ്പിച്ച് പെരുവയല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപയാണ് വിനോദ് കുമാര്‍ ലോണ്‍ എടുത്തത്.

തിരിച്ചടവ് മുടങ്ങിയതോടെ പലിശയും പിഴ പലിശയുമായി26 ലക്ഷത്തോളം രൂപ കുടിശ്ശികയായി. ജപ്തി നോട്ടീസ് വീട്ടിലെത്തിയപ്പോഴാണ് ചതി തിരിച്ചറിയുന്നത്.

അസുഖ ബാധിതയായ തങ്കമണിയ്ക്കും ഭിന്നശേഷിക്കാരനായ മകന്‍ മഹേഷിനും ഭാര്യക്കും കയറിക്കിടക്കാന്‍ മറ്റൊരിടമില്ല. തൊഴിലുറപ്പ് വേതനം കൊണ്ട് ഓരോ ദിനവും തള്ളിനീക്കുന്ന കുടുംബം ഇനി എന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിലാണ്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com