കക്കയത്തെ തകരാർ പരിഹരിച്ചെന്ന് കെഎസ്ഇബി; വടക്കൻ ജില്ലകളിൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ വന്ന ചോർച്ച പൂർണമായും പരിഹരിച്ചതിന് പിന്നാലെയാണ് കെഎസ്ഇബി തീരുമാനം പുറത്തുവിട്ടത്
കക്കയത്തെ തകരാർ പരിഹരിച്ചെന്ന് കെഎസ്ഇബി; വടക്കൻ ജില്ലകളിൽ  ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി
Published on

വടക്കൻ ജില്ലകളിൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയെന്ന് കെഎസ്ഇബി. കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ വന്ന ചോർച്ച പൂർണമായും പരിഹരിച്ചതിന് പിന്നാലെയാണ് കെഎസ്ഇബി തീരുമാനം പുറത്തുവിട്ടത്.


കക്കയത്ത് ലീക്കേജ് ഉള്ളതിനാൽ വൈദ്യുതി ഉത്പാദനം നിർത്തിവെച്ചിരുന്നു. ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഇതേത്തുടർന്നാണ് 24.04.2025 മുതൽ, 26.04.2025 വരെ വടക്കൻ ജില്ലകളിലെ ചില മേഖലകളിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചത്. വൈകുന്നേരം 6 മണിക്കു ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അറിയിപ്പ് പുറത്തുവിട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com