ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; കെഎസ്ഇബി ഇനി അടിമുടി മാറും, ഡിസംബർ ഒന്ന് മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രം

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള അപേക്ഷകൾ ഡിസംബർ ഒന്ന് മുതൽ ഓൺലൈനായി മാത്രമായിരിക്കും കെഎസ്ഇബി സ്വീകരിക്കുക
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; കെഎസ്ഇബി ഇനി അടിമുടി മാറും, ഡിസംബർ ഒന്ന് മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രം
Published on

ഡിസംബർ ഒന്ന് മുതൽ അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓൺലൈനായി മാത്രമേ ഇനി സ്വീകരിക്കുകയുള്ളു. സേവനങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസമെന്ന പരാതി പരിഗണിച്ചാണ് അപേക്ഷകൾ ഓൺലൈനാക്കാൻ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള അപേക്ഷകൾ ഡിസംബർ ഒന്ന് മുതൽ ഓൺലൈനായി മാത്രമായിരിക്കും കെഎസ്ഇബി സ്വീകരിക്കുക. സെക്ഷൻ ഓഫീസിൽ നേരിട്ട് നല്‍കുന്ന തരത്തിലുള്ള അപേക്ഷകൾ പൂർണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനമെന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

Also Read: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: അവകാശങ്ങൾ പുനസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി

വിവധ സേവനങ്ങള്‍ക്കുള്ള അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റിൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാൽ ഉടൻ സീനിയോറിറ്റി നമ്പരും, സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ്എംഎസ് അല്ലെങ്കിൽ വാട്സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെഎസ്ഇബി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com