വീണ്ടും കുടുങ്ങി! പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് തകരാറിലായി

ബസ് ബ്രേക്ക് ഡൗണായതോടെ പിന്നാലെ വന്ന വാഹനങ്ങളും റോഡിൽ കുടുങ്ങി
വീണ്ടും കുടുങ്ങി! പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് തകരാറിലായി
Published on

പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് വീണ്ടും വനത്തിൽ കുടുങ്ങി. 38 യാത്രക്കാരുമായി പോയ ബസ് ആണ് തകരാറിൽ ആയത്. ചടയമംഗലം ഡിപ്പോയിൽ നിന്നും ഗവിയിലേക്ക് യാത്ര തിരിച്ച ബസ് കഴിഞ്ഞ ആഴ്ച വനത്തിൽ കുടുങ്ങിയിരുന്നു.

തുടർച്ചയായി രണ്ടാം തവണയാണ് ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് വനത്തിൽ കുടുങ്ങുന്നത്. ബസ് ബ്രേക്ക് ഡൗണായതോടെ പിന്നാലെ വന്ന വാഹനങ്ങളും റോഡിൽ കുടുങ്ങി. മൂഴിയാറിൽ നിന്ന് 9 കിലോമീറ്റർ ദൂരെയുള്ള അരണ മുടിയിലാണ് ബസ് തകരാറായത്.

ചടയമംഗലത്തുനിന്ന് 38 യാത്രക്കാരുമായി പുറപ്പെട്ട ബസായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച വനത്തില്‍ കുടുങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി വഴിയായിരുന്നു സംഘത്തിന്റെ യാത്ര. രാവിലെ ആറ് മണിയോടെ ചടയമംഗലത്ത് നിന്ന് പുറപ്പെട്ട ബസ്, ഗവിയിലെ ഉള്‍വനത്തിലേയ്ക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രേക്ക് ഡൗണാവുകായായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com