
എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ബസിനടിയിൽ കുടുങ്ങിയ കട്ടപ്പന സ്വദേശി അനീറ്റ(14) യാണ് മരിച്ചത്. 20 പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ഇടുക്കിയിലേക്കു വരുന്ന പാതയിലുള്ള മണിയമ്പാറയിലാണ് സംഭവം. 20 അടി താഴ്ചയിലേക്ക് ബസ് നിരങ്ങി നീങ്ങുകയായിരുന്നു. കട്ടപ്പനയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് ആണ് മറിഞ്ഞത്.
പരിക്കേറ്റ യാത്രക്കാരെ കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസിനടിയില്‍പ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. ബസ് നിലവിൽ താഴ്ചയിൽ തന്നെ കിടക്കുകയാണ്. മറ്റൊരു കെഎസ്ആർടിസി ബസിലാണ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്.