കഴിഞ്ഞ തിങ്കളാഴ്ച മാത്രം നേടിയത് 9.22 കോടി രൂപ; സർവകാല റെക്കോർഡ് നേട്ടത്തിൽ കെഎസ്ആർടിസി

2023 ഡിസംബറിൽ നേടിയ 9.06 കോടിയെന്ന റെക്കോർഡാണ് മറികടന്നത്
കഴിഞ്ഞ തിങ്കളാഴ്ച മാത്രം നേടിയത് 9.22 കോടി രൂപ; സർവകാല റെക്കോർഡ് നേട്ടത്തിൽ കെഎസ്ആർടിസി
Published on

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടിക്കറ്റ് വരുമാനം 9.22 കോടി രൂപയെന്ന നേട്ടമുണ്ടാക്കിയത്. 2023 ഡിസംബറിൽ നേടിയ 9.06 കോടിയെന്ന റെക്കോർഡാണ് മറികടന്നത്.

ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശപ്രകാരം ശബരിമല സ്പെഷ്യൽ സർവീസിനൊപ്പം മറ്റ് സർവീസുകളും മുടക്കമില്ലാതെ സർവീസ് നടത്തിയിരുന്നു. അതിനൊപ്പം പ്രവർത്തന ചെലവ് പോലും തിരിച്ചുലഭിക്കാത്ത ട്രിപ്പുകൾ ഒഴിവാക്കുകയും ചെയ്തതോടെയാണ് കെഎസ്ആർടിസി നേട്ടമുണ്ടാക്കിയത്. ശബരിമല വരുമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ ഗണ്യമായ കുറവുണ്ടായിട്ടും ആകെ വരുമാനത്തിൽ 20 ലക്ഷത്തോളം രൂപ കഴിഞ്ഞ വർഷത്തേക്കാൾ അധികമുണ്ടായി എന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടി.

മുൻകൂട്ടി ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തി വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ അഡീഷണൽ സർവീസുകളും, വാരാന്ത്യ സർവീസുകളും നടത്തിയത് യാത്രക്കാർക്ക് ഏറെ ഗുണകരമായി. കൂടാതെ ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ആരംഭിച്ച തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂർ സർവീസുകൾ യാത്രക്കാർ ഏറ്റെടുത്തതും വരുമാന വർധനയ്ക്ക് കാരണമായി. നേട്ടമുണ്ടാക്കാൻ രാപ്പകലില്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും, സൂപ്പർവൈസർമാരെയും, ഓഫീസർമാരെയും മന്ത്രി കെ.ബി. ഗണേഷ് കുമാറും സിഎംഡിയും അഭിനന്ദിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ കൂടുതൽ സർവീസ് നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com