സംസ്ഥാന പ്രസിഡൻ്റിൻ്റെ ജാഥയിൽ പങ്കെടുത്തില്ല; കെഎസ്‌യുവിൽ കൂട്ട സസ്പെൻഷൻ

സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെ ക്യാമ്പസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാത്തവരെയാണ് സസ്പെൻ്റ് ചെയ്തത്
സംസ്ഥാന പ്രസിഡൻ്റിൻ്റെ ജാഥയിൽ പങ്കെടുത്തില്ല; കെഎസ്‌യുവിൽ കൂട്ട സസ്പെൻഷൻ
Published on

സംസ്ഥാന പ്രസിഡൻ്റിൻ്റെ ജാഥയിൽ പങ്കെടുക്കാത്ത നേതാക്കളെ സസ്പെൻഡ് ചെയ്ത് കെ‌എസ്‌യു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെ ക്യാമ്പസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാത്ത നേതാക്കളെയാണ് സസ്പെൻ്റ് ചെയ്തത്. പാലക്കാട്, മലപ്പുറം ജില്ലകളിലെ ഭാരവാഹികൾക്കും അസംബ്ലി പ്രസിഡൻ്റുമാർക്കും എതിരെയാണ് നടപടി. സംസ്ഥാന പ്രസിഡൻ്റിൻ്റെ നിർദേശപ്രകാരമാണ് നടപടിയെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.

ജില്ലാ വൈസ് പ്രസിഡൻ്റുമാരായ അജയൻ, ഷാഹിദ്, രഞ്ജിത്ത്, പ്രിൻസ് എന്നിവരടക്കം 15 ജില്ലാ നേതാക്കളെ സസ്പെൻറ് ചെയ്തു. സമയബന്ധിതമായി കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിട്ടുള്ള ഭാരവാഹികളുടെ വിശദീകരണം യാത്ര അവസാനിച്ച ശേഷം പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളുന്നതായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com