തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു: കെ.ടി. ജലീൽ

കെ.ടി. ജലീല്‍ എൻ്റെ  ഇളയ സഹോദരനാണെന്നും കേരളത്തിൻ്റെ മതനിരപേക്ഷ ചേരിയിലെ ശക്തനായ പോരാളിയാണെന്നും പുസ്‌തക പ്രകാശന വേളയിൽ ജോൺ ബ്രിട്ടാസ് പറഞ്ഞു
തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു: കെ.ടി. ജലീൽ
Published on

തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീൽ.തനിക്ക് കോൺഗ്രസിനോടോ സിപിഎമ്മിനോടോ പ്രതിബദ്ധയില്ലെന്നും ജലീൽ പറഞ്ഞു. എന്നാലും നിലവിൽ സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും ജലീൽ അറിയിച്ചു. അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അൻവർ പറഞ്ഞു. എന്നാൽ അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീൽ പറഞ്ഞു.


സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന കെ.ടി.ജലീൽ നേരത്തെ നൽകിയിരുന്നു. ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് കെടി ജലീൽ എംഎൽഎ പ്രഖ്യാപിച്ചിരുന്നു. സ്വർഗസ്ഥനായ ഗാന്ധിജി എന്ന പുസ്‌തകത്തിൽ ഇതിനെ പറ്റി വിശദമായി എഴുതിയിട്ടുണ്ടെന്നും ജലീൽ പറഞ്ഞു. കൈരളി ബുക്ക്‌സാണ് പുസ്തകത്തിൻ്റെ പ്രസാധകര്‍. ജോൺ ബ്രിട്ടാസ് എം.പി പുസ്‌തകപ്രകാശനം നിർവഹിച്ചു. കെ.ടി. ജലീല്‍ എൻ്റെ  ഇളയ സഹോദരനാണെന്നും കേരളത്തിൻ്റെ മതനിരപേക്ഷ ചേരിയിലെ ശക്തനായ പോരാളിയാണെന്നും പുസ്‌തക പ്രകാശന വേളയിൽ ജോൺ ബ്രിട്ടാസ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com