സംസ്ഥാനത്ത് ഭീതി വിതച്ച് കുറുവാ സംഘം; വല വിരിച്ച് പൊലീസ്

സംസ്ഥാനത്ത് ഭീതി വിതച്ച് കുറുവാ സംഘം; വല വിരിച്ച് പൊലീസ്

ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പറവൂരിൽ പരിശോധന നടന്നു
Published on

ആലപ്പുഴയിലും എറണാകുളത്തും ഭീതി വിതയ്ക്കുന്ന കുറുവ സംഘത്തെ പിടികൂടാൻ രാത്രി പരിശോധന കർശനമാക്കി പൊലീസ്. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പറവൂരിൽ പരിശോധന നടന്നു.

ആലപ്പുഴയിൽ കഴിഞ്ഞ മാസം 28ന് മണ്ണഞ്ചേരിയിൽ മോഷണ ശ്രമം നടത്തിയ സംഘം പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തുകയും കഴിഞ്ഞ ദിവസം ഒരാളെ ആക്രമിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കവർച്ചകൾക്ക് പിന്നിൽ കുറുവ സംഘമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

പരിശോധനയ്ക്കായി നാട്ടുകാരുടെ കാവൽ സ്ക്വാഡും സജ്ജമാണ്. കവർച്ച തുടർകഥ ആയതോടെ ജനങ്ങൾ ഭീതിയിലാണ്.

News Malayalam 24x7
newsmalayalam.com