കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ചു; നടപടി ന​ഗരസഭാ ആരോ​ഗ്യവിഭാ​ഗത്തിൻ്റെ നേതൃത്വത്തിൽ

ന​ഗരസഭാ ഉ​ദ്യോ​ഗസ്ഥ‌ർ എത്തുന്നതിനും മുൻപേ അവർ സാധനങ്ങൾ ഒരുക്കി സജ്ജമായിരുന്നു. മാറാനൊരിടം ഇനിയും കണ്ടെത്തിയിട്ടില്ല.
WhatsApp Image 2024-11-21 at 19
WhatsApp Image 2024-11-21 at 19
Published on



കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ചു. ന​ഗരസഭാ ആരോ​ഗ്യവിഭാ​ഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. പിന്നാലെ പ്രദേശം വൃത്തിയാക്കി പരിപാലിക്കാൻ ന​ഗരസഭ നീക്കം തുടങ്ങി. കുറുവാ സംഘത്തെ പിടികൂടിയതു മുതൽ പ്രദേശത്തു താമസമാക്കിയിരുന്ന 10 അം​ഗ മൈസൂർ സ്വദേശികൾ ഒഴിപ്പിക്കൽ ഭീതിയിലായിരുന്നു.


ന​ഗരസഭാ ഉ​ദ്യോ​ഗസ്ഥ‌ർ എത്തുന്നതിനും മുൻപേ അവർ സാധനങ്ങൾ ഒരുക്കി സജ്ജമായിരുന്നു. മാറാനൊരിടം ഇനിയും കണ്ടെത്തിയിട്ടില്ല. ആരും വീടൊന്നും തരുന്നില്ലെന്നാണ് പറയുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിൽക്കൂടിയാണ് നീക്കം. വൃത്തിഹീനമായ സാ​ഹചര്യങ്ങളിലാണ് ഇവർ കഴിയുന്നതെന്ന് ആരോ​ഗ്യവിഭാ​ഗവും കണ്ടെത്തിയിരുന്നു.

Also Read; 'കണ്ണില്‍ ദ്രാവകം ഒഴിച്ചു, കൈവിലങ്ങിട്ട ശേഷം തല്ലി'; കള്ളക്കേസില്‍ കുടുക്കി പൊലീസ് മർദിച്ചെന്ന് യുവതി

ഇവരെ പുനരധിവസിപ്പിക്കുന്നതിനും ന​ഗരസഭ തീരുമാനിച്ചിരുന്നു. ഒഴിപ്പിക്കലിനു പിന്നാലെ പാലത്തിനടിയിൽ വൃത്തിയാക്കൽ ജോലികൾ ആരംഭിച്ചു. ഉടൻ തന്നെ അവിടം പാ‍ർക്ക് ആക്കി മാറ്റുന്നതിന് സമീപത്തെ സ്വകാര്യ ഹോട്ടൽ താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് ന​ഗരസഭ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com