കുവൈത്തിലെ ബയോമെട്രിക് സെൻ്ററുകളുടെ പ്രവൃത്തി സമയം നീട്ടി ആഭ്യന്തര മന്ത്രാലയം

ഐഡൻ്റിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ ആഴ്ചയിലുടനീളം രാവിലെ 8 മണി മുതൽ രാത്രി 10 വരെ പ്രവർത്തിക്കും
കുവൈത്തിലെ ബയോമെട്രിക് സെൻ്ററുകളുടെ പ്രവൃത്തി സമയം നീട്ടി ആഭ്യന്തര മന്ത്രാലയം
Published on


കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ബയോമെട്രിക് ഫിംഗർ പ്രിൻ്റ് സെൻ്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഐഡൻ്റിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ ആഴ്ചയിലുടനീളം രാവിലെ 8 മണി മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.

നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സൗകര്യമൊരുക്കാനുമാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യ കേന്ദ്രങ്ങളിൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കരുതെന്ന മുന്നറിയിപ്പുമായി നേരത്തെ കുവൈത്ത് ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. രോഗികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള ഫോട്ടോഗ്രാഫിയും, വീഡിയോ റെക്കോർഡിംഗും നിയമലംഘനമാണെന്നും മെഡിക്കൽ ഡാറ്റ സംരക്ഷണത്തിനാണ് മുൻഗണനയെന്നും മന്ത്രാലയം ചൂണ്ടികാട്ടി.

70/2020 നിയമത്തിലെ 21ാം വകുപ്പ് പരാമർശിച്ച് കൊണ്ടാണ് ആരോഗ്യ മന്ത്രാലയം നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. രോഗിയുമായി ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ ഫെസിലിറ്റി മാനേജ്മെൻ്റിൽ നിന്നോ മുൻകൂർ അനുമതി നേടാതെ മൂന്നാം കക്ഷികൾ രോഗികളുടെയോ ഡോക്ടർമാരുടെയോ ഫോട്ടോയോ വീഡിയോയോ പകർത്തുന്നത് നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com