കുവൈറ്റ് തീപിടുത്തം; ഗുരുതര പരുക്കേറ്റവരെ കാണാൻ ബന്ധുക്കൾക്ക് അവസരം

മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി
കുവൈറ്റ് തീപിടുത്തം; ഗുരുതര പരുക്കേറ്റവരെ കാണാൻ ബന്ധുക്കൾക്ക് അവസരം
Published on

കുവൈറ്റിൽ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ അടുത്ത ബന്ധുക്കൾക്ക് അവസരമൊരുക്കി കമ്പനി അധികൃതർ. സന്ദർശക വിസയിൽ ആയിരിക്കും ഇവരെ കുവൈറ്റിൽ എത്തിക്കുക .

മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കമ്പനി ആസ്ഥാനത്തു നടന്ന അനുശോചന യോഗത്തിലാണ് ഉറപ്പ് നൽകിയത്‌ .

മരിച്ചവരുടെ അനന്തരാവകാശികൾക്ക് ജോലി, മക്കൾക്ക് വിദ്യാഭ്യാസ സഹായം, വീടില്ലാത്തവർക്ക് വീട് എന്നിവ നൽകും. മരിച്ചവരുടെ കുടുംബത്തിനു ആദ്യഘട്ടമായി 8 ലക്ഷം രൂപയും, സംസ്ക്കാര ചടങ്ങുകൾക്കായി 25,000 രൂപയും അനുവദിച്ചു. പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും രക്ഷപെട്ടവർക്ക് ചികിത്സാ സഹായവും നൽകും. ഇവിടെ താമസിച്ചിരുന്നവർക്ക് വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും വാങ്ങുവാനായി 50 ദിനാർ ( 13,100 രൂപ ) നൽകും. 

അതേസമയം, പരുക്കേറ്റ് ചികിത്സയിലായിരുന്ന 7 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 8 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. അതിൽ 3 പേർ മലയാളികളാണ്. ദുരന്തത്തിൽ 45 ഇന്ത്യക്കാരും 3 ഫിലിപ്പീൻസുകാരും ഉൾപ്പെടെ 49 പേർ മരിച്ചിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com