നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി

നാട്ടുകാരുടെയും തൊഴിലാളികളുടെയും അടിയന്തര ഇടപെടലാണ് ഷൈലൻ്റെ ജീവൻ രക്ഷിച്ചത്
Screenshot 2024-09-17 154904
Screenshot 2024-09-17 154904
Published on

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിച്ചു. ആലത്തൂർ സ്വദേശി ഷൈലനെയാണ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. നെയ്യാറ്റിൻകര ആനാവൂരിൽ സ്വകാര്യ കമ്പനിയുടെ സൈഡ് വാൾ നിർമാണത്തിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. ഏകദേശം 35 അടി ഉയരത്തിലുള്ള മണ്ണ് നീക്കിക്കൊണ്ടിരിക്കെ ഒരു ഭാഗം ഇടിഞ്ഞ് ഷൈലൻ്റെ പുറത്തേക്ക് വീഴുകയായിരുന്നു.

നാട്ടുകാരുടെയും തൊഴിലാളികളുടെയും അടിയന്തര ഇടപെടലാണ് ഷൈലൻ്റെ ജീവൻ രക്ഷിച്ചത്. പിന്നാലെ ഫയർഫോഴ്സും പൊലീസുമെത്തി ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഷൈലനെ പുറത്തെത്തിച്ചു. നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈലൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com