
പാട്ടുപാടി റെക്കോർഡിടാൻ ഒരുങ്ങുകയാണ് എറണാകുളം വടുതല സ്വദേശി ലാൻസി. തുടർച്ചയായി 777 പാട്ടുകൾ പാടി യൂണിവേഴ്സൽ റെക്കോർഡ്സിൽ ഇടം നേടുകയാണ് ലക്ഷ്യം. കഴിഞ്ഞ 25 വർഷമായി കൊച്ചിയിലെയും കേരളത്തിലെയും വിവിധ സംഗീത ബാൻഡുകളുടെ ഭാഗമായി പ്രവർത്തിക്കുകയാണ് ലാൻസി.
പിങ്ക് ഫ്ലോയ്ഡ് , ബീറ്റിൽസ് , ഈഗിൾസ് ,ഫിൽ കോളിൻസ് തുടങ്ങി ലോക പ്രശസ്ത ബാൻ്റുകളുടെ പാട്ടുകളാണ് ഒന്നിന് പിറകെ ഒന്നായി പാടുന്നത്. ഒപ്പം ഗിറ്റാറും ഹർമോണിക്കയും ഒരേസമയം ഉപയോഗിച്ച് കൊണ്ട് പുത്തൻ റെക്കോർഡ് നേടുകയാണ് ലാൻസിയുടെ ലക്ഷ്യം.
ഓരോ പാട്ടിനും കുറഞ്ഞത് ഒന്നര മിനിറ്റ് ദൈർഘ്യം ഉണ്ടാവണമെന്നാണ് യൂണിവേഴ്സൽ റെക്കോർഡ്സിൻ്റെ നിയമം. ഗിറ്റാർ മാത്രം ഉപയോഗിച്ച് 201 പാട്ടുകൾ തുടർച്ചയായി പാടിയതാണ് നിലവിലുള്ള റെക്കോർഡ്. സംഗീതാധ്യാപകൻ മാത്രമല്ല ചേരാനല്ലൂർ പഞ്ചായത്തിലെ എൽ ഡി ക്ലർക്ക് കൂടിയാണ് ലാൻസി.