ഭൂമി തരംമാറ്റം: സർക്കാരിന് ലഭിച്ച 1500 കോടി കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി

ഭൂമി തരംമാറ്റം: സർക്കാരിന് ലഭിച്ച 1500 കോടി കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി

കാർഷിക അഭിവൃദ്ധി ഫണ്ട് വയലുകളുടെ സംരക്ഷണത്തിനും നികത്തിയ പാടങ്ങൾ കൃഷിയോഗ്യമാക്കുന്നതിനും വിനിയോഗിക്കണമെന്നാണ് ചട്ടം
Published on

ഭൂമി തരംമാറ്റല്‍ ഇനത്തിൽ സർക്കാരിന് ലഭിച്ച 1500 കോടി കൈമാറണമെന്ന് ഹൈക്കോടതി. തുക കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറാനാണ് നിർദേശം. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.

Also Read: സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടല്‍, ജോലി നഷ്ടമാകുന്നത് 85 ജീവനക്കാർക്ക്

ഭൂമി തരംമാറ്റിയ ഇനത്തില്‍ ലഭിച്ച തുകയുടെ 25 ശതമാനം നാലുമാസത്തിനകവും ശേഷിക്കുന്ന 75 ശതമാനം ഒരു വർഷത്തിനകം മൂന്ന് ഗഡുക്കളായും കൈമാറാനാണ് കോടതിയുടെ നിർദേശം. ഡിസംബർ ഒന്ന് മുതൽ ലഭിക്കുന്ന ഫീസ് നേരിട്ട് കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്നും കൊടതി പറഞ്ഞു. ഇത് ഏതെല്ലാം ഇനത്തിലാണ് വിനിയോഗിക്കേണ്ടതെന്ന് സർക്കാർ രണ്ട് മാസത്തിനകം തീരുമാനിച്ച് റവന്യൂ വകുപ്പിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. കാർഷിക അഭിവൃദ്ധി ഫണ്ട് വയലുകളുടെ സംരക്ഷണത്തിനും നികത്തിയ പാടങ്ങൾ കൃഷിയോഗ്യമാക്കുന്നതിനും വിനിയോഗിക്കണമെന്നാണ് ചട്ടം. സ്റ്റേറ്റ് ഓഡിറ്റ് വിഭാഗം കാർഷിക അഭിവൃദ്ധി ഫണ്ട് വർഷംതോറും ഓഡിറ്റ് ചെയ്ത് കണക്കുകൾ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com