"സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം, ഗവർണർ ബിജെപിയുടെ കളിപ്പാവ"; സിദ്ധരാമയ്യയെ പിന്തുണച്ച് കോൺഗ്രസ്

മുഖ്യമന്ത്രി രാജിവെക്കില്ലെന്നും വിഷയത്തെ നിയമപരമായി നേരിടാനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി
"സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം, ഗവർണർ ബിജെപിയുടെ കളിപ്പാവ"; സിദ്ധരാമയ്യയെ പിന്തുണച്ച് കോൺഗ്രസ്
Published on


ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവർണർ അനുമതി നൽകിയതിൽ ശക്തമായ പ്രതിഷേധമറിയിച്ച് കോൺഗ്രസ്. തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ തീരുമാനം നിയമവിരുദ്ധമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ബിജെപിയുടെ നിർദേശ പ്രകാരം സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ഗവർണർ ബിജെപിയുടെ കളിപ്പാവയായി പെരുമാറുന്നുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.



സിദ്ധരാമയ്യക്ക് പിന്തുണയുമായി ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രംഗത്തെത്തി. മുഖ്യമന്ത്രി രാജിവെക്കില്ലെന്നും വിഷയത്തെ നിയമപരമായി നേരിടാനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.

READ MORE: 

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ കുംഭകോണത്തിലാണ് സിദ്ധരാമയ്യയ്ക്ക് എതിരെ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് വിചാരണ ചെയ്യാൻ അനുമതി നൽകിയത്. പിന്നാലെ, രാജ്ഭവൻ ബിജെപി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. സിദ്ധരാമയ്യക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഗവർണർക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും തിരിച്ചടിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com