
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് തീർത്ഥാടകർ മരിച്ചു. ഇന്ന് രാവിലെയാണ് കേദാർനാഥ് യാത്രാ റൂട്ടിലെ ചിദ്വാസയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥ് ധാം സന്ദർശിക്കാൻ പോയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത് എന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളാണ്. രുദ്രപ്രയാഗ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെയാൾ.
സംഭവത്തിൽ എട്ട് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. എസ്ഡിആർഎഫ് സംഘം സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ പൊലീസിന് കൈമാറിയതായും എസ്ഡിആർഎഫ് സംഘം അറിയിച്ചു.
Updating...