
തമിഴ്‌നാട് തിരുവണ്ണാമലയിലെ അണ്ണാമലയാർ കുന്നിൻ്റെ താഴ്‌ന്ന ചരിവുകളിൽ ഉരുൾപൊട്ടൽ. കുട്ടികളടക്കം ഏഴ് പേർ കുടുങ്ങിക്കിടക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്.
പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. മൂന്ന് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. കുട്ടികള്‍ അടക്കം ഏഴ് പേരെ കാണാതായതായെന്നാണ് വിവരം. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. തിണ്ടിവനത്തില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി തിരുവണ്ണാമലൈക്ക് തിരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.