കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഓമശ്ശേരി സ്വദേശിയായ അബൂബക്കർ സിദ്ദിക്കിന്റെ മകനാണ് മരിച്ചത്. ഒരു മാസത്തോളമായി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച വീട്ടമ്മയും മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി റംലയാണ് മരിച്ചത്. 52 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആലപ്പുഴയിൽ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാനാണ് മരിച്ചത്. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആന ഇടയുകയായിരുന്നു.
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനിയുടെ കുടുംബം മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുന്നു. കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ കുടുംബത്തിന് കടുത്ത അതൃപ്തിയാണ്.
ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ ഇറക്കുമതി തീരുവ അടയ്ക്കാതെ കടത്തി കൊണ്ട് വന്ന കേസിൽ ഡിആർഐ അന്വേഷണം സിനിമ മേഖലയിലേയ്ക്കും. കേരളത്തിൽ വിൽപ്പന നടത്തിയ വാഹനങ്ങളിൽ മൂന്ന് എണ്ണം വാങ്ങിയിരിക്കുന്നത് സിനിമ മേഖലയിലെ ഉന്നതർ ആണെന്നാണ് കണ്ടെത്തൽ. രണ്ട് നടൻമാരും ഒരു സംവിധായകനും വാഹനം വാങ്ങിയിട്ടുണ്ട് എന്നാണ് വിവരം.
കോഴിക്കോട് കളക്ട്രേറ്റിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. കെ സെക്ഷനിലെ ഉദ്യോഗസ്ഥനെതിരായ പരാതി ആഭ്യന്തര സമിതി അന്വേഷിക്കുമെന്ന് കോഴിക്കോട് എഡിഎം അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമ പരാതി അറിയിച്ചത് ഡോക്ടർ ഹാരിസ് മാത്രമല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. ഡോ.ഹാരിസിനെ കൂടാതെ നാല് വകുപ്പ് മേധാവികളും ഉപകരണക്ഷാമത്തെക്കുറിച്ച് വിദഗ്ധസമിതിയെ അറിയിച്ചിരുന്നു. ആവശ്യപ്പെട്ടാൽ കൃത്യസമയത്ത് ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ആഗോള അയ്യപ്പ സംഗമമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അയ്യപ്പ സംഗമം നടത്തുന്നത് സർക്കാരാണെങ്കിൽ അക്കാര്യം തുറന്നുപറയണം. വിശ്വാസമില്ലാത്ത മന്ത്രി എന്തിനാണ് സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിക്കാൻ ചെന്നൈയിലേക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു. വിശ്വാസികളെ സംരക്ഷിക്കുക എന്നതാണ് കോൺഗ്രസിൻ്റെ നയമെന്നും കെ. മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം പുത്തന്‍തോപ്പ് കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. അഭിജിത്ത് അടക്കം രണ്ട് വിദ്യാര്‍ഥികളെ കാണാതായി. ഒരാളെ പിന്നീട് രക്ഷപ്പെടുത്തി.
രാവിലെ പുത്തന്‍തോപ്പ് കടലില്‍ മത്സ്യബന്ധന വലയില്‍ കുരുങ്ങിയാണ് മൃതദേഹം കണ്ടെത്തിയത്. നബീല്‍, അഭിജിത്ത് എന്നിവരെയാണ് തിരയില്‍പെട്ട് കാണാതായത്.
മിഥുന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പൊലീസ്. ലക്ഷ്മി മേനോനും മിഥുനും തമ്മില്‍ വര്‍ഷങ്ങളുടെ സൗഹൃദമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇരുവരുടേയും സാമ്പത്തിക ഇടപാടുകളും പൊലീസ് ശേഖരിച്ചു. വിവരങ്ങള്‍ കോടതിയെ അറിയിക്കും.
തമിഴ്നാട് നീലഗിരി ഗൂഡല്ലൂർ നഗരത്തിൽ കാട്ടാന ഇറങ്ങി. ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാൻ നിരവധി വാഹനങ്ങൾ തകർത്തിരുന്നു. നാട്ടുകാർ രാത്രി കാട്ടാനയെ വനത്തിലേക്ക് തുരത്തിയെങ്കിലും, രാവിലെ വീണ്ടും തിരികെ എത്തുകയായിരുന്നു. വനം വകുപ്പ് കാട്ടാനയെ തുരത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
തന്നെ കൊല്ലാനുള്ള ബോധപൂർവമായ ശ്രമം നടന്നെന്ന് മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ. ആക്രമണത്തിന് നേതൃത്വം നൽകിയത് മാത്യൂസ് കൊല്ലപ്പള്ളിയെന്ന സിപിഐഎം പ്രവർത്തകനാണ്. കേസിൽ അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു. എന്നാൽ പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുന്നുവെന്നും ഷാജൻ സ്കറിയ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ ഇതുവരെ വീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് ലീഗ് കണ്ടെത്തിയത് പെർഫെക്റ്റ് ഭൂമിയെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. നിലവിൽ ഒരു നിയമക്കുരുക്കും ഇല്ല. പറഞ്ഞുണ്ടാക്കുന്നതിനപ്പുറം ഒരു നിയമക്കുരുക്കും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏറ്റവും സൂപ്പർലാൻഡ് ഞങ്ങളുടേതാണ്. കുറച്ചു വില കൂടിയാലും കുഴപ്പമില്ല.
വയനാട്ടിൽ ഇത്തരത്തിലുള്ള ഭൂമിയെ ഉള്ളൂ. ആരു വിചാരിച്ചാലും പദ്ധതി തടസപ്പെടുത്താൻ കഴിയില്ല. നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
താമരശ്ശേരി മത്സ്യമാർക്കറ്റിലെ ഗുണ്ടാ ആക്രമണത്തിൽ ഓഫീസും, വാഹനവും തകർത്ത ആളുകളെ തിരിച്ചറിഞ്ഞു. സിസിടിവിയിൽ പതിഞ്ഞ അഞ്ചുപേരും ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ്.
താമരശ്ശേരി സ്വദേശികളായ സാക്കിർ ഹുസൈൻ, അഷ്കർ, പൂവാട്ടു പൊയിൽ ഹമീദ്, എൽ. കെ. ഷമീർ, ഷമീർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മാർക്കറ്റ് ഉടമ ഷബീറിൻ്റെ പരാതിയിൽ ഇന്നലെ രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഉടമയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം. വിമാന സുരക്ഷാനിയമം കേസിൽ നിലനിൽക്കില്ലെന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണം. തുടർനടപടികൾക്ക് ആഭ്യന്തര സെക്രട്ടറി ഡിജിപിയുടെ അഭിപ്രായം തേടി.
വയനാട് തുരങ്ക പാതയിൽ സിപിഐയിൽ ഭിന്നാഭിപ്രായമില്ലെന്ന് മന്ത്രി കെ. രാജൻ. സർക്കാർ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനമെടുത്തത്. ഇപ്പോൾ ഇത്തരം പ്രചരണം നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മന്ത്രി അറിയിച്ചു.
യുക്രെയ്നിലെ പരിഹരിക്കാൻ ചൈനയും ഇന്ത്യയും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു എന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. പ്ലീനറി സെഷനിൽ സംസാരിക്കുന്നതിനിടെയാണ് പുടിൻ്റെ പ്രതികരണം.
ആദിവാസി ഉന്നതിയിലെ കുഞ്ഞിൻ്റെ മരണത്തിൽ ജില്ല പട്ടികവർഗ വികസന ഓഫീസർ റിപ്പോർട്ട് തേടി. കുഞ്ഞിൻ്റെ അമ്മയ്ക്ക് ആനുകൂല്യങ്ങൾ മുടങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്തും. ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറോടൊണ് റിപ്പോർട്ട് നേടിയത്.
കഴിഞ്ഞദിവസമാണ് മീനാക്ഷിപുരം സർക്കാർപതി ആദിവാസി ഉന്നതിയിലെ 4 മാസം പ്രായമുള്ള കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. ഗർഭസ്ഥാവസ്ഥയിൽ സർക്കാരിൽ നിന്ന് ലഭിക്കേണ്ട പോഷകാഹാരം, മറ്റ് സഹായങ്ങൾ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും ഓഫീസർ അറിയിച്ചു.
സംസ്ഥാനത്തെ 21 ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിൽ. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചതോടെയാണ് പ്രതിസന്ധിയിലായത്.
നിലവിൽ 158 കോടിയോളം രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ഇതു വരെ ഒരു രൂപ പോലും ലഭിച്ചില്ലെന്നും വിതരണക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് വിതരണം നിർത്തിവച്ചത്.
മഞ്ചേരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചു. രണ്ടര കോടി രൂപയിൽ അധികം കുടിശ്ശികയുണ്ടെന്ന് ഏജൻസികൾ അറിയിച്ചു. ഒരു വർഷത്തിൽ അധികമായി ബില്ലുകൾ പെൻഡിങ്ങെന്നും ഏജൻസികൾ അറിയിച്ചു. ഇതോടെ സ്റ്റെൻ്റ്, കൊറോണറി ബലൂൺ, പേസ്മേക്കർ, കത്തീറ്റർ തുടങ്ങിയ ശസ്ത്രക്രിയ, കാത്ത് ലാബ് ഉപകരണങ്ങളുടെ വിതരണം നിലച്ചു.
ഷാജൻ സ്കറിയയ്‌ക്കെതിരായ ആക്രമണത്തിൽ പ്രതികൾ പിടിയിൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് കോൺഗ്രസ് നേതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി. ക്രൈം ബ്രാഞ്ചും പൊലീസും കേസ് അട്ടിമറിച്ചെന്നും പുനരന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
കോഴിക്കോട് 21കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അത്തോളി സ്വദേശിനിയായ ആയിഷയാണ് മരിച്ചത്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ആയിഷ. സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അഫ്ഗാനിസ്ഥാനിസ്ഥാനിലെ മലയോര മേഖലയായ ഹിന്ദു കുഷിലുണ്ടായ വൻ ഭൂചലനത്തിൽ 250 മരണം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിൽ പരിക്കേറ്റ് 500ലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. നിരവധി ഗ്രാമങ്ങൾക്കാണ് ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്.
പാലക്കാട് പുതുശ്ശേരിയില്‍ സ്‌കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ച് യുവതിയുടെ കൈ അറ്റു. കോയമ്പത്തൂര്‍ കോളേജിലെ പ്രൊഫസര്‍ ആന്‍സിയാണ് അപകടത്തില്‍പ്പെട്ടത്. ആന്‍സിയെ കോയമ്പത്തുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സാമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ രൂക്ഷ പ്രതികരണവുമായി ഡോ. സൗമ്യ സരിന്‍. തോറ്റ എംഎല്‍എയോട് ഗുളിക കഴിക്കാന്‍ മറക്കരുതെന്ന അധിക്ഷേപ കമന്റിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്. പി. സരിന്‍ തെരഞ്ഞെടുപ്പില്‍ തോറ്റത് പകല്‍വെളിച്ചത്തിലെന്ന് സൗമ്യ സരിന്‍ പ്രതികരിച്ചു. ആര്‍ക്കും ഒന്നും കലക്കാന്‍ ഒരു ഗുളികയും സരിന്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ലെന്നും സൗമ്യ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഗര്‍ഭച്ഛിദ്ര പരാതിയില്‍ പരാതിക്കാരന്‍ അഡ്വ. ഷിന്റോയുടെ മൊഴിയെടുത്തു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് പരാതിക്കാരന്‍ മൊഴി നല്‍കിയത്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അഡ്വ. ഷിന്റോ പറഞ്ഞു.
ഇപ്പോള്‍ നടന്നത് പ്രാഥമിക മൊഴിയെടുപ്പാണ്. തന്റെ മുന്നില്‍ ലഭിച്ച എല്ലാ തെളിവുകളും കൈമാറിയെന്നും ഷിന്റോ മാധ്യമങ്ങളോട് പറഞ്ഞു.
ലഹരി കിട്ടാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ പരാക്രമം. കാപ്പ തടവുകാരനായ ജിബിന്‍ ആണ് ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുകയും തല സെല്ലിന്റെ കമ്പിയില്‍ ഇടിക്കുകയും ചെയ്തത്. ജയലിലെ പത്താം ബ്ലോക്കിലായിരുന്നു ജിബിനെ താമസിപ്പിച്ചിരുന്നത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം കുതിരവട്ടം മാനസിക രോഗാശുപത്രിയിലേക്ക് മാറ്റി.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മദ്യത്തിനെതിരായ ബോധവത്കരണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ചു നല്‍കുമെന്നും സതീശന്‍ പറഞ്ഞു.
പാലക്കാട് പുതുശ്ശേരിയിൽ സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ച് യുവതിയുടെ കൈ അറ്റു.കോയമ്പത്തൂർ കോളേജിലെ പ്രൊഫസർ ആൻസിയാണ് അപകടത്തിൽപ്പെട്ടത്. ആൻസിയെ കോയമ്പത്തുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചലിനെ തുടർന്ന് രണ്ട് മരണം. കൂറ്റൻ കല്ലുകൾ കാറിലേക്ക് പതിച്ചാണ് അപകടമുണ്ടായത്.ആറ് പേർക്ക് പരിക്കേറ്റു. കേദാർനാഥ് ദേശീയ പാതയിലാണ് അപകടമുണ്ടായത്.
സാങ്കേതിക സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിളിച്ച് ചേർത്ത ഫിനാൻസ് കമ്മിറ്റി യോഗം പൂർത്തിയായി. ഫിനാൻസ് കമ്മിറ്റി യോഗം ബജറ്റ് സിൻഡിക്കേറ്റിലേക്ക് സിൻഡിക്കേറ്റിലേക്ക് ശുപാർശ ചെയ്തു.
ഈ വർഷം ഇതുവരെയുള്ള ധനവിനിയോഗം സിൻഡിക്കേറ്റ് പരിശോധിക്കണമെന്നും ശുപാർശ നൽകി. യോഗത്തിൽ പങ്കെടുത്തത് 9 പേർ. മൂന്ന് സർക്കാർ പ്രതിനിധികളിൽ രണ്ടുപേർ ഓൺലൈൻ ആയി പങ്കെടുത്തു. നാളത്തെ സിൻഡിക്കേറ്റ് യോഗം ബജറ്റ് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു.
ലഹരി കിട്ടാത്തതിൻ്റെ പേരിൽ, കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ്റെ പരാക്രമം. കാപ്പ തടവുകാരൻ ബ്ലേഡ് ഉപയോഗിച്ച് കയ്യിൽ മുറിവേൽപ്പിക്കുകയും, തല സെല്ലിൻ്റെ കമ്പിയിൽ ഇടിച്ച് സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തു.
പത്താം ബ്ലോക്കിൽ പാർപ്പിച്ച ജിബിനാണ് പരാക്രമം കാട്ടിയത്. പരിക്കേറ്റ ജിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സക്ക് ശേഷം ഇയാളെ കുതിരവട്ടം മാനസിക രോഗാശുപത്രിയിലേക്ക് മാറ്റി.
കേരളം സമൃദ്ധമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംതൃപ്തിയും സന്തോഷവും നാടാകെ നിറഞ്ഞു നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ ഫലപ്രദമായ നടപടി സ്വീകരിച്ചു. സ്വാഭാവികമായുണ്ടാകേണ്ട വിലക്കയറ്റം തടയാൻ സർക്കാരിന് കഴിഞ്ഞു. പൊതുവിതരണ സംവിധാനം ശക്തമാക്കിയതു കൊണ്ടാണ് അതിന് കഴിഞ്ഞതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആഗോള അയ്യപ്പ സംഗമത്തെ രാഷ്‌ട്രീയമായി കാണുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വരുന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് അറിയാവുന്നതുകൊണ്ടാണ് വിവാദം ഉണ്ടാക്കുന്നത്. ബിജെപി ആർ എസ് എസിനും യാതൊരു വിധ മുന്നേറ്റവും തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
കണ്ണപുരം സ്ഫോടനക്കേസ് പ്രതി അനു മാലിക്കിനെതിരെ കാപ്പ ചുമത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച നിയമവശങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. റിമാൻഡ് കാലാവധി കഴിഞ്ഞ ശേഷമാകും കാപ്പ ചുമത്തുക. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പൊലീസിൻ്റെ നീക്കം.
ഹയർസെക്കൻഡറി അധ്യാപകർ ക്ലറിക്കൽ ജോലി ചെയ്യണമെന്ന വിവാദ ഉത്തരവിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രിവി.ശിവൻകുട്ടി. ന്യായമായ ആവശ്യങ്ങൾ പരിഗണിക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിഷേധമെങ്കിൽ അങ്ങനെ നേരിടും. അധ്യാപകർ അധ്യാപകരുടെ ജോലി മാത്രം ചെയ്താൽ മതിയെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പരാതി നൽകാനുള്ള തിയതി നീട്ടി സുപ്രീം കോടതി. പത്രിക സമർപ്പണം വരെ പരാതികൾ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദേശം നൽകി. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ച ഉണ്ടായെന്നും കോടതി അറിയിച്ചു.
കണ്ണൂർ പയ്യന്നൂരിൽ സഹോദരിയുടെ സ്വർണ്ണം മോഷ്ടിച്ച സഹോദരനും കൂട്ടാളിയും പിടിയിൽ. രാമന്തളി സ്വദേശി സജീവൻ, എട്ടിക്കുളം സ്വദേശി രാഗേന്ത് കെ എന്നിവരാണ് പിടിയിലായത്. രാമാന്തളിയിലെ സജ്നയുടെ മൂന്നേ മുക്കാൽ പവൻ സ്വർണമാണ് കവർന്നത്.
ചെങ്ങറ പുനരധിവാസ നടപടികൾ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെയാണ് പുനരിധിവസിപ്പിക്കുന്നത്. മേഖലയിലെ കുട്ടികളുടെ പോഷകാഹരപ്രശ്നം പരിഹരിക്കാന്‍ അംഗൻവാടികൾ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നൽകി.
കണ്ണൂർ കോളേജ് ഓഫ് കൊമേഴ്‌സിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ടാം വർഷ ബികോം വിദ്യാർഥി സൽമാനുൽ ഫാരിസിന് പരിക്കേറ്റു. മൂന്നാം വർഷ വിദ്യാർഥികളായ ആറ് പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മലയാറ്റൂരിൽ ആനയുടെ ജഡങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിശദമായ അന്വേഷണത്തിന് വനം വകുപ്പ്. ഇതിനായി 11 അംഗ സമിതിയെ നിയോഗിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം സംബന്ധിച്ച അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. സംഭവം കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിക്കും.
ഓണക്കാലത്തെ വിലക്കയറ്റത്തെ കുറിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ. കഴിഞ്ഞ ഓണക്കാലത്ത് ഏറെ വിമർശനം ഏൽക്കേണ്ടി വന്നിരുന്നു. ഇത്തവണ വിലക്കയറ്റം തടഞ്ഞു നിർത്താനായെന്നും മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് മാസത്തിൽ സപ്ലൈകോയിൽ സർവ്വകാല റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 297.3 കോടി രൂപയുടെ വിൽപ്പന നടന്നു. പ്രതിദിനം 19.4 കോടി രൂപയുടെ വിൽപ്പനയും നടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കള്ളക്കടൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ തീരങ്ങളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ ഉച്ചവരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പ്രതിയാണെന്ന് സ്പീക്കറെ അറിയിക്കുമെന്ന് ക്രൈംബ്രഞ്ച്. ഇന്നു തന്നെ സ്പീക്കറുടെ ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്. നിലവില്‍ എടുത്തിരിക്കുന്ന കേസിൻ്റെയും എഫ്ഐആറിൻ്റെയും വിവരങ്ങള്‍ കൈമാറുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് മുസ്‌ലിം ലീഗിൻ്റെ വീടുകളുടെ നിർമാണ ഉദ്ഘാടനം നടന്നു. സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് കാർമികത്വം വഹിക്കുന്നത്. 105 വീടുകളാണ് മുസ്‌ലിം ലീഗ് നിർമിക്കുന്നത്.
കെട്ടിട പെർമിറ്റ് നൽകാത്തതിനാൽ ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാൻ അപേക്ഷകൻ്റെ ശ്രമം. മലപ്പുറം തുവ്വൂർ പഞ്ചായത്തിലാണ് സംഭവം.
ജീവനക്കാർക്ക് നേരെ കത്തി വീശിയും ഇയാൾ പരാക്രമം നടത്തി. കരുവാരക്കുണ്ട് തരിശ് സ്വദേശി വെമ്മുള്ളി മജീദാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മജീദിൻ്റെ മാമ്പുഴയിലെ വാണിജ്യ കെട്ടിടത്തിന് അനുമതി ലഭിച്ചില്ലന്ന കാരണം പറഞ്ഞായിരുന്നു അതിക്രമം.
രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് എ ഐവൈഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി. രാഹുൽ മാങ്കൂട്ടത്തെ ന്യായീകരിച്ചുകൊണ്ടുള്ള ചില കേന്ദ്രങ്ങളിലെ പ്രചരണം സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
രാഹുലിനെ വെള്ളപൂശാൻ നേരിട്ടോ അല്ലാതെയോ നടത്തുന്ന ശ്രമങ്ങളെ വിശദമായി വിമർശിക്കുന്നതായും ജില്ലാ സെക്രട്ടറി അഖിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
തത്വമസി എന്ന സന്ദേശം പ്രചരിപ്പിക്കുക ഉൾപ്പടെയുള്ളവ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൻ്റെ രക്ഷാധികാരി മുഖ്യമന്ത്രിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത്. പ്രതിക്ഷ നേതാവും, ദേവസ്വം മന്ത്രിയും, സ്പീക്കറുമാണ് മറ്റ് രക്ഷാധികാരികൾ.
പരിപാടിക്ക് മൂന്നോ നാലോ കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ആഗോള സംഗമത്തിന് സ്പോട്ട് രജിസ്ട്രേഷൻ ഇല്ല. വെർച്വൽ ക്യൂ സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ. വിദേശത്തു നിന്നുള്ളവർക്ക് വെർച്വൽ ക്യൂ സംവിധാനം വഴി അപേക്ഷിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്.
കാലടി ചെങ്ങൽ സെൻ്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധ. ഓണസദ്യയിൽ നിന്നാണ് ഭക്ഷ്യ വിഷബാധയെന്നാണ് നിഗമനം. നാൽപതോളം കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയിട്ടുണ്ട്.
എറണാകുളം വെലോസിറ്റി ബാറിൽ ധൂം സിനിമ സ്റ്റൈലിൽ മോഷണം. മോഷണത്തിന് മുൻപ് ബാറിലെ സിസിടിവി ക്യാമറകൾ സ്പ്രേ പെയിൻ്റടിച്ച് ഇയ്യാൾ നശിപ്പിച്ചിരുന്നു. ആലപ്പുഴ സ്വദേശി വൈശാഖാണ് പിടിയിലായത്. ബാറിൽ കയറി പണം മോഷ്ടിച്ചയാൾ പിടിയിലായിട്ടുണ്ട്. ബാറിലെ മുൻ ജീവനകാരനാണ് പിടിയിലായത്.
കൊല്ലത്ത് ബിരിയാണി നൽകാത്തതിന് ഹോട്ടൽ ജീവനക്കാരന് മർദനം. ഇരവിപുരം വഞ്ചികോവിലിലെ ഹോട്ടലിലെ ജീവനക്കാരനായ രാഹുലിനെയാണ് ആക്രമിച്ചത്. ജീവനക്കാരനായ രാഹുലിന് തലയ്ക്കും കാലിനും പരിക്കേറ്റു. വാളത്തുങ്കൽ സ്വദേശികളായ അച്ചു കണ്ണൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
മുളന്തുരുത്തി ഫയർ ഓഫീസർക്ക് മർദനം. ഫയർ ഓഫീസർ ഇസ്മായിൽ ഖാനെയാണ് മർദിച്ചത്. ഓഫീസിലെ കസേരകൾ തല്ലി തകർത്തു. പരിക്കേറ്റ ഫയർ ഓഫീസറെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് ഫയർ സ്റ്റേഷനിലേക്ക് എത്തിയ ആളാണ് മർദിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആഗോള അയ്യപ്പ സംഗമത്തിൽ വിമര്‍ശനവുമായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം. സംഗമം കൊണ്ട് സാധരാണ അയ്യപ്പന്‍ന്മാര്‍ക്ക് എന്ത് ഗുണമാണുള്ളതെന്ന് സംഘം ചോദിച്ചു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ പിന്‍വലിക്കണം.
2018ലേത് പോലെയുളള നടപടികള്‍ വിശ്വാസികള്‍ക്ക് മേല്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാരും ബോര്‍ഡും ഉറപ്പ് നല്‍കണം. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണം. രാഷ്ട്രീയമില്ല, ആചാര സംരക്ഷണത്തിനായി നിലകൊളളുമെന്നും നിര്‍വാഹക സംഘം സെക്രട്ടറി എം.ആര്‍.എസ്. വര്‍മ പറഞ്ഞു.