കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: വിദഗ്ധ സംഘം എത്തിയില്ല
എട്ട് പേരുടെ ജീവനെടുത്ത കള്ളാടി ദുരന്തത്തിന് ശേഷവും തുരങ്ക നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് നീക്കാനുള്ള നടപടികൾ ആരംഭിക്കാതെ സർക്കാർ. മണ്ണ് മാറ്റുന്നത് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇനിയും അപകടസ്ഥലം സന്ദർശിച്ചില്ല. ദുരന്തത്തിന് പിന്നാലെ ഈ മാസം പത്തിനാണ് മൂന്നംഗ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയത് . ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശത്തെ സ്ഥിതി പഠിച്ച് റിപ്പോർട്ട് കൈമാറാനായിരുന്നു നിർദേശം.
മന്തിയുടെ അളവ് കുറഞ്ഞു; കരുനാഗപ്പള്ളിയിൽ മദ്യക്കുപ്പികൊണ്ട് ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്
Source: News Malayalam 24x7
കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യക്കുപ്പിയുമായി എത്തി ഹോട്ടൽ അടിച്ചു തകർത്ത് യുവാവ്. മന്തി കുറഞ്ഞു പോയതാണ് പ്രകോപന കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ കസ്റ്റഡിയിലെടുത്ത് കരുനാഗപ്പള്ളി പൊലീസ്.
പിഎസ്‌സി പരീക്ഷ തട്ടിപ്പ്: അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമാനം
ആസൂത്രണ ബോര്‍ഡിലെ പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ അന്വേഷണ സംഘം വിപൂലികരിക്കാന്‍ തീരുമാനം. കംപ്യൂട്ടർ വിദഗ്ധരെയടക്കം സംഘത്തിൽ ഉള്‍പ്പെടുത്തും. ആസൂത്രണ ബോര്‍ഡിലെ 2019ലെ പിഎസ്‌സി പരീക്ഷ തട്ടിപ്പും എസ്ഐടി പരിശോധിക്കുന്നു. ചീഫ് തസ്തികകളിൽ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികളുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടു. 2019ല്‍ എഴുത്തുപരീക്ഷയില്‍ പിന്നിലായ ഇടത് നേതാവിന് ഒന്നാം റാങ്ക് ഉറപ്പിക്കാന്‍ അഭിമുഖത്തിന് പിഎസ്സി നല്‍കിയത് 40ല്‍ 38 മാര്‍ക്കാണ്.
ഡോക്‌ടർമാരെ ഇന്ന് ചോദ്യം ചെയ്യും
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചതിൽ ഡോക്‌ടർമാരെ ഇന്ന് ചോദ്യം ചെയ്യും. അനസ്തീഷ്യ നൽകിയ ഡോക്ടർ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് ചോദ്യം ചെയ്യുക. മൂന്ന് പേരോടും സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. നിലവിൽ അനസ്തീഷ്യ നൽകിയ ഡോക്ടർ മാത്രമാണ് കേസിൽ പ്രതി.
ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു
ഹോർമുസിൽ യുഎഇ ടാങ്കറുകൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ ഇറാനെതിരെ ആക്രമണം ശക്തമാക്കി അമേരിക്ക. ഇറാനിലെ ബന്ദർ അബ്ബാസിലും കിഷ് ദ്വീപിലും സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം ആരംഭിച്ചു.
വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ സിപിഐ
പ്രതിപക്ഷ ഉപനേതൃപദവിയിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ സിപിഐ. തർക്കം പരിഹരിക്കാൻ സിപിഐഎം- സിപിഐ ഉഭയകക്ഷി ചർച്ച ഇന്ന്. എൽഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ ബിനോയ് വിശ്വത്തെ കാണും. കൂടിക്കാഴ്ച എം.എന്‍. സ്മാരകത്തിൽ. പദവി ലഭിച്ചില്ലെങ്കിൽ നടപടികളിലേക്ക് കടക്കണമെന്ന് സിപിഐയിൽ അഭിപ്രായം.
ആർ. സുഗതൻ ഇന്ന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും
ബിജെപി കൗൺസിലർ ആർ. സുഗതൻ ഇന്ന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് വിയ്യൂർ ജയിൽ സൂപ്രണ്ടിൻ്റെ മുറിയിൽ സത്യപ്രതിജ്ഞ. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ മാധ്യമങ്ങൾക്കും പ്രവേശനം. ജയിലിലെ സത്യപ്രതിജ്ഞ സംസ്ഥാനത്ത് ആദ്യം.