"കെപിസിസിയും അഞ്ച് ഡിസിസികളും നാഥനില്ലാ കളരി"; അധ്യക്ഷ പ്രഖ്യാപനം വൈകുന്നതിൽ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം...
"കെപിസിസിയും അഞ്ച് ഡിസിസികളും നാഥനില്ലാ കളരി"; അധ്യക്ഷ പ്രഖ്യാപനം വൈകുന്നതിൽ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
Source: Screengrab

അമിത് ഷാ ഇന്ന് പാർലമെന്റിൽ

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പാർലമെന്റിൽ. ഡൽഹി പൊലീസ് അതിക്രമത്തിൽ അമിത് ഷാ മറുപടി പറയണമെന്ന ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷം. സിജെപി പ്രക്ഷോഭത്തിന് ശേഷം ആഭ്യന്തരമന്ത്രി സഭയിലെത്തുന്നത് ഇത് ആദ്യമായി. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരളം എന്നാക്കുന്ന ബില്ല് ഇന്ന് ലോക്സഭയിൽ.

കെപിസിസി അധ്യക്ഷ പ്രഖ്യാപനം വൈകുന്നതിൽ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം വൈകുന്നതിൽ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. കെപിസിസിയും അഞ്ച് ഡിസിസികളും നാഥനില്ലാ കളരിയെന്ന് വി.ഡി. സതീശൻ. സിപിഐഎം-ബിജെപി ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നില്ല. പ്രഖ്യാപനം ഇനിയും നീട്ടാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു. ചർച്ചകൾക്കായി ഈ ആഴ്ച തന്നെ ഡൽഹിയിൽ എത്താമെന്ന് രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി അറിയിച്ചു.

അർജുൻ ആയങ്കിയെ സഹായിച്ചവർക്കായി അന്വേഷണം

കണ്ണൂരിൽ അതിനാടകീയമായി പൊലീസ് പിടികൂടിയ അർജുൻ ആയങ്കിയെ സഹായിച്ചവർക്കായി അന്വേഷണം. ഒളിവിൽ കഴിയാൻ സഹായിച്ചവരെ തിരഞ്ഞ് പൊലീസ്. അർജുൻ കണ്ണൂരിലെത്തിയത് കഴിഞ്ഞ ബുധനാഴ്ച. സഹായിച്ചത് സുഹൃത്ത് പ്രണവും ബന്ധു കുട്ടനും. രണ്ട് ദിവസം തങ്ങിയത് തളിപ്പറമ്പിലെ ലോഡ്ജിൽ.

ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

സിജെപി പ്രക്ഷോഭകർക്ക് നേരെ വിദ്വേഷ പരാമർശത്തിൽ സംഘപരിവാർ അനുഭാവി ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിവാദ വീഡിയോ ചിത്രീകരിച്ച ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് അന്വേഷണ സംഘം. ഇന്നലെ തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിൽ എടുത്തത് കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന്.

News Malayalam 24x7
newsmalayalam.com