നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് ഗീനാ കുമാരി
പിഎസ്‌സിയുടെ നിര്‍ണായക യോഗം ഇന്ന്
പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ അടിയന്തര തീരുമാനമെടുക്കാന്‍ ചെയര്‍മാനും കമ്മീഷന്‍ അംഗങ്ങളും ഇന്ന് നിര്‍ണായക യോഗം ചേരും. പിഎസ്‌സി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ചെയര്‍മാന്‍ എം.ആര്‍. ബൈജു, ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങിലുണ്ടായ വീഴ്ചകള്‍ അംഗങ്ങളോട് വിശദീകരിക്കും. ശേഷമാകും തുടര്‍നടപടികളില്‍ യോഗം തീരുമാനമെടുക്കുക. അതേസമയം ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ തീരുമാനമായിട്ടുണ്ട്.
സംഘര്‍ഷം അവസാനിക്കുന്നു
യുഎസ് - ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു കൂട്ടുരും ധാരണയായതായി റിപ്പോര്‍ട്ട്. നാളെ ദോഹയില്‍ സമാധാന ചര്‍ച്ച നടന്നേക്കും.
ഹോര്‍മുസ് തര്‍ക്കം ചര്‍ച്ചയായേക്കും
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. കാസര്‍കോഡ്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന്
വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം കോര്‍പറേഷനിലെ നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന്. കാപ്പാ കേസ് പ്രതിയായ കൗണ്‍സിലര്‍ ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. നഗരസഭയിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ്. റിലേ സത്യാഗ്രഹവുമായി എല്‍ഡിഎഫ്.
സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ഒമ്പതാം പ്രതി ഹരീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് അപ്പീല്‍ നല്‍കും. മുന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയുടെ വീഴച്ച ചൂണ്ടിക്കാണിക്കും. സര്‍ക്കാര്‍ അപ്പീലില്‍ ഇഡിയും കക്ഷി ചേര്‍ന്നേക്കും. കേസില്‍ എട്ടാം പ്രതി ഷഫീക്കിന്റെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും
പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും. മൂന്നുദിവസം സമ്മേളിച്ച് സഭ ബുധനാഴ്‌ച പിരിയും. ഇന്നും നാളെയും ധനാഭ്യർഥനകൾ പരിഗണിക്കും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ച്ച സഭയിലെത്തും.