തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം; ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

ഇന്നത്തെ പ്രധാന വാർത്തകൾ
Fight in Thiruvananthapuram Corporation
തിരുവനന്തപുരം കോർപ്പറേഷനിൽ കയ്യാങ്കളി

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം

നിയമനത്തില്‍ എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പി.എം. നിയാസ് മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ് മന്ത്രി എന്നിവരെ കണ്ട് നിയമനം പിന്‍വലിക്കണം എന്നാവശ്യപ്പെടും. എന്‍. ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് പി.എം. നിയാസിന്റെ നിലപാട്.

ട്രംപിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സുപ്രീം കോടതി വിധി

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് പദവിയിലെ അധികാരങ്ങള്‍ക്ക് വന്‍ വര്‍ധന. സ്വതന്ത്ര ഫെഡറല്‍ ഏജന്‍സികളുടെ തലവന്മാരെ പുറത്താക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ശരിവെച്ചുകൊണ്ട് യുഎസ് സുപ്രീം കോടതിയാണ് പ്രസിഡന്റിന്റെ അധികാരങ്ങള്‍ ഗണ്യമായി വിപുലീകരിച്ചു.

സുപ്രീം കോടതി ഒരേ ദിവസം രണ്ട് പ്രധാന കേസുകളിലാണ് വിധി പറഞ്ഞത്. ഇതില്‍ ഒന്നില്‍ ട്രംപിന് അനുകൂലമായും മറ്റൊന്നില്‍ ട്രംപിന് തിരിച്ചടിയായും കോടതി നിലപാടെടുത്തു. ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അംഗമായ റെബേക്ക സ്ലോട്ടറെ ട്രംപ് പുറത്താക്കിയതിനെ കോടതി അനുകൂലിച്ചു. സ്വതന്ത്ര ഏജന്‍സികളുടെ തലവന്മാരെ മാറ്റാന്‍ പ്രസിഡന്റിന് പൂര്‍ണ്ണ അധികാരമുണ്ടെന്ന് കോടതി വിധിച്ചു.

എന്നാല്‍, ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കാനുള്ള ട്രംപിന്റെ നീക്കത്തെ കോടതി തടഞ്ഞു. കൃത്യമായ നിയമനടപടികള്‍ പാലിക്കാതെ കുക്കിനെ പുറത്താക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ലിസ കുക്കിനെതിരെ വായ്പാ തട്ടിപ്പ് ആരോപിച്ചുകൊണ്ട് പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിയമപോരാട്ടം തുടരുന്നതുവരെ പദവിയില്‍ തുടരാന്‍ ലിസ കുക്കിന്, സുപ്രീം കോടതി അനുമതി നല്‍കി.

ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

ചെമ്പഴന്തി ഉദയന്‍, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. യുഡിഎഫ് വനിത കൗണ്‍സിലര്‍മാരുടെ പരാതിയിലാണ് കേസ്. കൗണ്‍സിലര്‍മാരായ ഷേര്‍ലിയെയും അനിതയെയും ചെമ്പഴന്തി ഉദയന്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് എഫ്‌ഐആര്‍.

ചെമ്പഴന്തി ഉദയന്‍ വനിതാ കൗണ്‍സിലറുടെ കഴുത്തിനു പുറകില്‍ ബലമായി അടിച്ചു. ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായും എഫ്‌ഐആര്‍

News Malayalam 24x7
newsmalayalam.com