ഇറാന് യുദ്ധത്തിനടക്കം 87.6 ബില്യണ്‍ ഡോളര്‍ അധികം വേണം: ട്രംപ്
ഇറാനെതിരെയുള്ള യുദ്ധം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 87.6 ബില്യണ്‍ ഡോളര്‍ അധികമായി അനുവദിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബഡ്ജറ്റ് ബുധനാഴ്ചയാണ് ധനസഹായ നിര്‍ദ്ദേശം ഔദ്യോഗികമായി സമര്‍പ്പിച്ചത്. എത്രയും വേഗം വിഷയം പരിഗണിക്കണമെന്ന് ഡയറക്ടര്‍ റസ്സല്‍ വോട്ട് ആവശ്യപ്പെട്ടു.
ടോള്‍ പ്ലാസയില്‍ സംഘര്‍ഷം
മലപ്പുറം വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ ജീവനക്കാരും യാത്രക്കാരും തമ്മില്‍ സംഘര്‍ഷം. ഫാസ്റ്റ് ടാഗില്‍ പണമില്ലാത്തത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം
ആയുഷ് ചെറിയ മീനല്ല !
പെരുമ്പാവൂരില്‍ പാതിനാറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ആയുഷ് വമ്പന്‍ സ്രാവെന്ന് പൊലീസ്. ഒരാഴ്ച മുമ്പാണ് ഇയാള്‍ പെരുമ്പാവൂരിലെ ഫ്‌ളാറ്റില്‍ താമസം തുടങ്ങിയത്. ഇവിടെയാണ് വിദേശത്ത് നിന്ന് കടത്തിയ കോടികള്‍ വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചത്.
ഇതേ കെട്ടിടത്തിലെ പത്താം നിലയിലാണ് പെരുമ്പാവൂര്‍ എഎസ്പിയും താമസിക്കുന്നത്. എഎസ്പി താമസിക്കുന്ന അതെ ഫ്‌ളാറ്റില്‍ തങ്ങിയത് കൃത്യമായ ആസൂത്രണതോടെ.
പിഎം ശ്രീ പദ്ധതി: അടുത്ത മന്ത്രിസഭാ ഉപസമിതി യോഗം ജൂലൈ ഒന്നിന്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ അടുത്ത മന്ത്രിസഭാ ഉപസമിതി യോഗം ജൂലൈ ഒന്നിന് ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്നലെ നാലംഗ മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം ചേർന്നിരുന്നു.
കോഴിക്കോട് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നു
കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ഈ മാസം മാത്രം 58 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. കാസർഗോഡ്, കോട്ടയം,പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അരുണാചൽ പ്രദേശിൽ കനത്ത മഴ
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയിൽ വൻ നാശനഷ്ടം. മൂന്ന് പേരെ കാണാതായി. പന്യോർ ജില്ലയിൽ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. പതിനെട്ട് വീടുകൾ ഒലിച്ചുപോയതായി റിപ്പോർട്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.