കേരളം തകരട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്, എന്നാൽ അവർക്ക് ഒന്നിനുപിറകെ ഒന്നായി അംഗീകാരങ്ങൾ തരേണ്ടതായി വന്നു: മുഖ്യമന്ത്രി

ദേശീയപാതയിലെ യാത്രാനുഭവവും മുഖ്യമന്ത്രി പങ്കുവെച്ചു. നടപ്പിലാകില്ലെന്ന് പറഞ്ഞ പശ്ചാത്തല വികസന പദ്ധതികൾ യാഥാർഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം തകരട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്, എന്നാൽ അവർക്ക് ഒന്നിനുപിറകെ ഒന്നായി അംഗീകാരങ്ങൾ തരേണ്ടതായി വന്നു: മുഖ്യമന്ത്രി
Published on

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങൾക്ക് കാസർഗോഡ് തുടക്കമായി.എൻ്റെ കേരളം പ്രദർശന-വിപണന മേളയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് കാലിക്കടവ് മൈതാനിയിൽ നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ 

യുഡിഎഫ് ഭരണത്തെ പരോക്ഷമായി വിമർശിച്ച മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. 2016 ൽ ഉണ്ടായിരുന്നത് ജനങ്ങളാകെ ശപിച്ചുകൊണ്ടിരുന്ന കാലം.നശിച്ചു കിടന്നിരുന്ന ഒരു നാടിൻ്റെ ഭരണമാണ് എൽഡിഎഫ് അന്ന് ഏറ്റെടുത്തത്.പ്രതിസന്ധിയിൽ നിൽക്കുമ്പോൾ സഹായിക്കേണ്ട കേന്ദ്രം കേരളത്തിന് ഒന്നും നൽകിയില്ല. നശീകരണ വികാരമായിരുന്നു കേന്ദ്രത്തിന്. കേരളം തകരട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ അവർക്ക് തന്നെ കേരളത്തിന് ഒന്നിന് പിറകെ ഒന്നായി അംഗീകാരങ്ങൾ നൽകേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. പെന്‍ഷന്‍ കുടിശ്ശിക കൊടുത്ത് തീര്‍ത്തു. നെല്‍വയല്‍ വിസ്തൃതി വര്‍ധിച്ചു.ലൈഫ് മിഷനിലൂടെ നാലര ലക്ഷത്തിലധികം വീടുകള്‍ കൊടുത്തുവെന്നും.നാല് ലക്ഷത്തിലധികം പട്ടയം കൊടുത്ത് കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.


ദേശീയപാതയിലെ യാത്രാനുഭവവും മുഖ്യമന്ത്രി പങ്കുവെച്ചു. കേരളത്തിൽ നടക്കില്ലെന്നു കരുതിയ പലതും നടപ്പായിരിക്കുന്നു ഏറ്റവും വലിയ ഉദാഹരണം ദേശീയപാത നടപ്പിലാകില്ലെന്ന് പറഞ്ഞ പശ്ചാത്തല വികസന പദ്ധതികൾ യാഥാർഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com