പത്തനാപുരത്ത് ജനവാസ മേഖലയ്ക്ക് സമീപം പുലിയും കുട്ടികളും; പട്രോളിംഗ് ശക്തമാക്കി വനം വകുപ്പ്

കൂട് സ്ഥാപിച്ച് പുലികളെ പിടിച്ച് വനത്തിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്തനാപുരത്ത് ജനവാസ മേഖലയ്ക്ക് സമീപം പുലിയും കുട്ടികളും; പട്രോളിംഗ് ശക്തമാക്കി  വനം വകുപ്പ്
Published on

കൊല്ലം പത്തനാപുരം ചിതൽവെട്ടിയിൽ ജനവാസ മേഖലയ്ക്ക് സമീപം പുലികളിറങ്ങി. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ എസ്റ്റേറ്റിന് സമീപമാണ് നാല് പുലികളെ കണ്ടത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പുലികളെ കണ്ടത്. സ്ഥലത്ത് വനം വകുപ്പ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കൂട് സ്ഥാപിച്ച് പുലികളെ പിടിച്ച് വനത്തിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ALSO READ: പുലി ഭീതി മാറാതെ പെരുന്തട്ട; പുലിയിറങ്ങി ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും പിടികൂടാനായില്ല

തേവലക്കര വെട്ടി അയ്യം ഭാഗത്ത് ഫാമിങ് കോർപറേഷന്റെ ഭൂമിയിലെ സമീപമുള്ള കൂറ്റൻ പാറയ്ക്ക് മുകളിൽ ആണ് കുട്ടികളുമായി പുലി നിന്നത്. മണിക്കൂറുകളാണ് ഇവിടെ പുലിക്കൂട്ടം തങ്ങിയത്. മൂന്നു മാസങ്ങൾക്ക് മുൻപും ഈ പ്രദേശത്ത് പുലിയെ കണ്ടിരുന്നു. രാത്രിയിലടക്കം അന്ന് വനം വകുപ്പ് പട്രോളിംഗ് ശക്തമാക്കിയതോടെ പിന്നീട് കണ്ടിരുന്നില്ല. എന്നാൽ വീണ്ടും കണ്ടതോടെ നാട്ടുകാർ ആശങ്കയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com