വീണ്ടും പുലിയിറങ്ങി; പത്തനാപുരത്ത് കണ്ടത് പുലിയുടെ കാല്പാദമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്

വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയ അവ സ്ഥയിലാണ് പത്തനാപുരം താലൂക്കിലെ ജനങ്ങൾ. മുൻപ് തോട്ടം, വന മേഖലകളുള്ള പത്ത നാപുരം, പിറവന്തൂർ പഞ്ചായത്തുകളിൽ ചില ഭാഗങ്ങളിൽ മാത്രമുണ്ടായിരുന്ന ശല്യമാണ് അടുത്തകാലത്തായി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിച്ചത്.
വീണ്ടും പുലിയിറങ്ങി; പത്തനാപുരത്ത്  കണ്ടത് പുലിയുടെ കാല്പാദമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്
Published on
Updated on

കൊല്ലം പത്തനാപുരത്ത് വീണ്ടും പുലിയിറങ്ങി. പുന്നല ചാച്ചിപ്പുന്ന ഭാഗത്തെ റബർ തോട്ടത്തിന് സമീപത്താണ് പുലിയെ കണ്ടത്. പുലിയുടെ കാൽപ്പാദമാണ് കണ്ടതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.പുലി നടന്ന് നീങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു

കഴിഞ്ഞ ദിവസം രാത്രിയിലാണ് പത്തനാപുരത്തെ ജനവാസ മേഖലയിൽ പുലി ഇറങ്ങിയത് .പുന്നല ചാച്ചിപ്പുന്ന ഹോമിയോ ആശുപത്രിക്ക് സമീപത്ത് ഉള്ള റബർ തോട്ടത്തിൽ പുലി നിൽക്കുന്നത് കണ്ട നാട്ടുകാർ കണ്ട് ഫോറസ്റ്റ് സംഘത്തെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ വന്ന് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു .ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് പുലിയെ കണ്ടെത്തിയില്ല.

വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയ അവ സ്ഥയിലാണ് പത്തനാപുരം താലൂക്കിലെ ജനങ്ങൾ. മുൻപ് തോട്ടം, വന മേഖലകളുള്ള പത്ത നാപുരം, പിറവന്തൂർ പഞ്ചായത്തുകളിൽ ചില ഭാഗങ്ങളിൽ മാത്രമുണ്ടായിരുന്ന ശല്യമാണ് അടുത്തകാലത്തായി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിച്ചത്.

ജനവാസമേഖലകളായ മാമൂട്, കിഴക്കേഭാഗം, കൂടൽമുക്ക്, പിടവൂർ, അരുവിത്തറ ഭാഗങ്ങളിൽ വിവിധ ദിവസങ്ങളിലായി പുലിയെ കണ്ടതായി നാട്ടു കാർ പറഞ്ഞു. കിഴക്കേഭാഗത്ത് ടാപ്പിങ് തൊഴിലാളിയെ പുലി ആക്രമിക്കാൻ ശ്രമിച്ചു. പുലിസാന്നിധ്യം സ്ഥിരി കരിച്ച കുണ്ടംകുളത്ത് ആഴ്ചകൾ ക്കുമുൻപ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com