തൃശൂരില്‍ വീട്ടുമുറ്റത്ത് പുലി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടത്
തൃശൂരില്‍ വീട്ടുമുറ്റത്ത് പുലി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Published on: 
Updated on: 

തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്. വളര്‍ത്തുനായ നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കാണുകയും ചെയ്തു.

വീട്ടിലെ നിരീക്ഷണ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള മുപ്ലിയില്‍ പുലിയുടെയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചുവരികയാണ്. പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.

News Malayalam 24x7
newsmalayalam.com