അൻവറിന്റെ കാര്യം അൻവർ തീരുമാനിക്കട്ടെ, ഞങ്ങൾക്ക് സംരക്ഷിക്കേണ്ട കാര്യമില്ല: കെ.മുരളീധരൻ

അൻവർ പുതിയ പാർട്ടി രൂപീകരിക്കുകയോ പുതിയ പാർട്ടിയിൽ ചേരുകയോ ചെയ്താൽ കൂറ് മാറ്റം അടക്കമുള്ള നിയമവശം ഉണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു
അൻവറിന്റെ കാര്യം അൻവർ തീരുമാനിക്കട്ടെ, ഞങ്ങൾക്ക് സംരക്ഷിക്കേണ്ട കാര്യമില്ല: കെ.മുരളീധരൻ
Published on

അൻവറിന്റെ ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. അൻവർ ഡിഎംകെ വിഷയത്തിൽ അൻവർ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു എന്നത് അൻവറിന്റെ കാര്യമാണ്. അൻവറിന്റെ കാര്യം അൻവർ തീരുമാനിക്കട്ടെയെന്നും കെ.മുരളീധരൻ പറഞ്ഞു. നിലവിൽ ആരെയും ഞങ്ങൾക്ക് സംരക്ഷിക്കേണ്ട ആവശ്യമില്ല. അൻവർ പുതിയ പാർട്ടി രൂപീകരിക്കുകയോ പുതിയ പാർട്ടിയിൽ ചേരുകയോ ചെയ്താൽ കൂറ് മാറ്റം അടക്കമുള്ള നിയമവശം ഉണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു.

അൻവറിന്റെ ഭാവി കാര്യങ്ങളിൽ ഞങ്ങൾക്ക് ബാധ്യത ഇല്ല. അൻവർ അപ്രോച് ചെയ്യുന്ന കാലത്ത് യുഡിഎഫ് പൊതുവായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കെ.മുരളീധരൻ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ തല്ലിയത് ലോകം മുഴുവൻ കണ്ടിട്ടും ക്രൈം ബ്രാഞ്ച് കണ്ടിട്ടില്ലെന്നും കെ.മുരളീധരൻ കുറ്റപ്പെടുത്തി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com