
അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അനുമതി കിട്ടിയെന്നാണ് ലഭ്യമാകുന്ന വിവരം. അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തുന്നതിനെ സംബന്ധിച്ച നിർണായകമായ വിവരം നാളെ പുറത്തുവിടും. രാവിലെ കായികമന്ത്രി വി. അബ്ദുറഹ്മാൻ വിളിച്ചു ചേർക്കുന്ന വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുണ്ടാകും.
ടീമിനൊപ്പം ഫുട്ബോളിൻ്റെ മിശിഹ ലയണൽ മെസി വരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കേരളത്തിൽ രണ്ട് മത്സരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. അര്‍ജന്‍റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. നേരത്തെ വിഷയത്തിൽ കേരള സർക്കാർ അർജൻ്റീന സർക്കാരിനെയും ഫുട്ബോൾ അസോസിയേഷനേയും ബന്ധപ്പെട്ടിരുന്നു.