
മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ വീണ്ടും ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 96 വയസുള്ള അദ്വാനിയെ ഇന്നാണ് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സീനിയർ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റായ ഡോ. വിനീത് സുരിയുടെ നേതൃത്വത്തിലാണ് എൽ.കെ. അദ്വാനിയുടെ ചികിത്സ.
കഴിഞ്ഞ മാസം എൽ.കെ അദ്വാനിയെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അപ്പോളോ ആശുപത്രിയിലും അദ്ദേഹം ചികിത്സ തേടിയിരുന്നു.