വഖഫ് ദേദഗതി ബിൽ ഇന്ന് ലോക്സഭയിൽ; എതിർക്കാനൊരുങ്ങി ഇൻഡ്യാ സഖ്യം, ആശങ്കയറിയിച്ച് 9 യുഡിഎഫ് എംപിമാർ

ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും
വഖഫ് ദേദഗതി ബിൽ ഇന്ന് ലോക്സഭയിൽ; എതിർക്കാനൊരുങ്ങി ഇൻഡ്യാ സഖ്യം, ആശങ്കയറിയിച്ച് 9 യുഡിഎഫ് എംപിമാർ
Published on



വഖഫ് ദേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ബിജെപിയും കോൺഗ്രസും ഉൾപ്പെടെ എല്ലാ പാർട്ടികളും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കണം എന്ന് കാട്ടി വിപ്പ് നൽകി. ബില്ലിനെ നഖശിഖാന്തം എതിർക്കാൻ ഇൻഡ്യ സഖ്യം ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

അതേസമയം കെ സി വേണുഗോപാലിൻ്റെ വസതിയിൽ ചേർന്ന UDF എംപിമാരുടെ യോഗത്തിൽ ബില്ലിനെ എതിർക്കുന്നതിൽ 9 എം പിമാർ ആശങ്ക ഉയർത്തി. വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്ക്ക് മറുപടി പറയും. പ്രതിപക്ഷത്തിൻ്റെയും മുസ്ലിം സംഘനകളുടേയും കടുത്ത എതിര്‍പ്പിനിടെയാണ് ബില്‍ പാര്‍ലമെന്റില്‍ വീണ്ടുമെത്തുന്നത്. ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും.

ബില്ലിനെ പിന്തുണയ്ക്കാൻ ജനതാദൾ യുണൈറ്റഡ്, ടിഡിപി, ലോക് ജനശക്തി പാർട്ടി എന്നിവ തീരുമാനിച്ചിട്ടുണ്ട്.പാർലമെന്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സർക്കാർ ശ്രമം.

ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദേശങ്ങൾ മാത്രം അടങ്ങിയ ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com