വഖഫ് ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി; ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും

288 പേർ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. 232 പേർ ബില്ലിനെ എതിർത്തു കൊണ്ട് വോട്ട് ചെയ്തു
വഖഫ് ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി; ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും
Published on



വഖഫ് ഭേദഗതി ബില്ല് ലോ‌ക്‌സഭയിൽ പാസാക്കി. 12 മണിക്കൂറോളം നീണ്ടത് നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് ബില്ല് സഭയിൽ പാസാക്കിയത്. 288 പേർ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. 232 പേർ ബില്ലിനെ എതിർത്തു കൊണ്ട് വോട്ട് ചെയ്തു. ശബ്ദ വോട്ടോടെയാണ് സഭ ബില്‍ പാസാക്കിയത്. വകുപ്പ് തിരിച്ചുകൊണ്ടുള്ള വോട്ടെടുപ്പാണ് സഭയിൽ നടന്നത്. വഖഫ് സ്വത്തുക്കളുടെ ഭരണം മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യാധിഷ്ഠിത മാനേജ്മെന്റ് അവതരിപ്പിക്കുക, സങ്കീർണ്ണതകൾ പരിഹരിക്കുക, സുതാര്യത ഉറപ്പാക്കുക എന്നിവയാണ് ബിൽ ലക്ഷ്യമിടുന്നത്. ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.

ബിൽ പാസായതിൽ കോടിക്കണക്കിന് ദരിദ്ര മുസ്ലീങ്ങൾ പ്രധാനമന്ത്രി മോദിയോട് നന്ദി പറയുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ബില്ല് പാസായതിന് പിന്നാലെ മുമ്പത്ത് ആഹ്ളാദപ്രകടനം സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരസമിതി മുമ്പത്ത് പ്രകടനം നടത്തിയത്. വഖഫ് ബില്‍ മുസ്ലീം വിരുദ്ധമല്ലെന്ന് കിരണ്‍ റിജിജു മറുപടി പറഞ്ഞു. ബില്ല് പാസായാല്‍ മുനമ്പം വിഷയം പരിഹരിക്കപ്പെടും. ക്രൈസ്തവ സംഘടനകള്‍ പിന്തുണയ്ക്കുന്നത് പഠിക്കാതെയാണോ? ട്രൈബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരമാകുമെന്നും കിരണ്‍ റിജിജു ചര്‍ച്ച അവസാനിച്ച ശേഷമുള്ള മറുപടിയില്‍ പറഞ്ഞു.

പ്രതിപക്ഷം ശക്തമായാണ് വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്തത്. ഭരണഘടനയ്ക്ക് മേലുള്ള ആക്രമണമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മുസ്ലീങ്ങളെ അരികുവത്കരിക്കാനുള്ള ആയുധമാണ് വഖഫ് ഭേദഗതി ബില്‍ എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. കേരളത്തില്‍ നിന്നുള്ള സിപിഐഎം എംപി കെ രാധാകൃഷ്ണനും കോണ്‍ഗ്രസ് എംപിമാരും വഖഫ് ബില്ലിനെ എതിര്‍ത്തു. ഭരണഘടനാ ലംഘനമാണെന്നായിരുന്നു കെ. രാധാകൃഷ്ണന്‍ പ്രതികരിച്ചത്. എന്നാല്‍ കെ രാധാകൃഷ്ണന്‍ സംസാരിക്കുന്നതിനിടെ സുരേഷ് ഗോപിയുടെ പേര് പരമാര്‍ശിച്ചതില്‍ ക്ഷുഭിതനായി എംപി രംഗത്തെത്തി. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com