ലോകേഷ് കനകരാജ് ഇനി സ്‌ക്രീനിലേക്ക്? അരുണ്‍ മാതേശ്വര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമെന്ന് റിപ്പോര്‍ട്ട്

ലോകേഷ് കനകരാജ് ഇതാദ്യമായല്ല ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അദ്ദേഹം സ്വന്തം സിനിമകളിലും ചില മ്യൂസിക് വീഡിയോകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്
ലോകേഷ് കനകരാജ് ഇനി സ്‌ക്രീനിലേക്ക്? അരുണ്‍ മാതേശ്വര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമെന്ന് റിപ്പോര്‍ട്ട്
Published on


തമിഴ് സിനിമയിലെ ഹിറ്റ് സംവിധായകരില്‍ ഒരാളായ ലോകേഷ് കനകരാജ് അഭിനയ രംഗത്തേക്ക് അരംങ്ങേറ്റം കുറിക്കുന്നു. സംവിധായകന്‍ അരുണ്‍ മാതേശ്വറിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ലോകേഷ് കേന്ദ്ര കഥാപാത്രമാകുന്നത്. ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ മാതേശ്വര്‍. ഈ സിനിമയിലൂടെ ലോകേഷ് അഭിനയ രംഗത്ത് സജീവമാകാന്‍ സാധ്യതയുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.



ലോകേഷ് കനകരാജ് ഇതാദ്യമായല്ല ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അദ്ദേഹം സ്വന്തം സിനിമകളിലും ചില മ്യൂസിക് വീഡിയോകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. വിജയ് ചിത്രമായ മാസ്റ്ററില്‍ ലോകേഷ് ചെറിയൊരു വേഷം ചെയ്തിരുന്നു. കൂടാതെ കമല്‍ ഹാസന്‍ എഴുതിയ 'ഇനിമെല്‍' എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിലും ശ്രുതി ഹാസനൊപ്പം ലോകേഷ് അഭിനയിച്ചിരുന്നു. നടന്‍ എന്ന നിലയില്‍ ലോകേഷ് പ്രശസ്തനല്ലെങ്കിലും പുതിയ ചിത്രം അദ്ദേഹത്തെ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അവതരിപ്പിക്കുന്നതിലൂടെ ആരാധകര്‍ക്ക് പുതിയൊരു അനുഭവമായിരിക്കും നല്‍കുക.

അതേസമയം ലോകേഷ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ കൂലി റിലീസിന് ഒരുങ്ങുകയാണ്. രജനികാന്ത് നായകനായ ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അനിരുദ്ധ് രവിചന്ദ്രര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡയും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com