ശസ്ത്രക്രിയകൾക്ക് പുതിയ റെക്കോർഡിട്ട് തൗമൈ റോബോട്ട്; പ്രോസ്ട്രേറ്റ് ട്യൂമർ വിജയകരമായി നീക്കം ചെയ്തത് രണ്ട് മണിക്കൂറിൽ

ഓപ്പറേഷൻ റൂമിൽ ഡോക്ടറും പരിചാരകരും ഇല്ലാതെ ഒരു ശസ്ത്രക്രിയ എങ്ങനെ സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനയിൽ നിന്നും ഒരു ഫ്രഞ്ച് ഡോക്ടർ
ശസ്ത്രക്രിയകൾക്ക് പുതിയ റെക്കോർഡിട്ട് തൗമൈ റോബോട്ട്; പ്രോസ്ട്രേറ്റ് ട്യൂമർ വിജയകരമായി നീക്കം ചെയ്തത് രണ്ട് മണിക്കൂറിൽ
Published on

മൊറോക്കോയിലെ രോ​ഗിക്ക് ചൈനയിലിരുന്ന് ശസ്ത്രക്രിയ. നൂതന സാങ്കേതിക വിദ്യയോടെ പുത്തൻ റെക്കോഡിട്ടിരിക്കുകയാണ് ഫ്രഞ്ച് ഡോക്ടറും റോബോട്ടും. ഡോക്ടറില്ലാതെ എന്ത് ശസ്ത്രക്രിയ എന്ന് ചിന്തിച്ച് മൂക്കത്ത് വിരൽ വെച്ച കാലമൊക്കെ കഴിഞ്ഞുപോയി. ഓപ്പറേഷൻ റൂമിൽ ഡോക്ടറും പരിചാരകരും ഇല്ലാതെ ഒരു ശസ്ത്രക്രിയ എങ്ങനെ സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനയിൽ നിന്നും ഒരു ഫ്രഞ്ച് ഡോക്ടർ.

ഏകദേശം 12,000 കിലോമീറ്റർ ദൂരമുണ്ട് ഇരുവർക്കുമിടയില്‍. നടക്കേണ്ടത് അതിസങ്കീർണ്ണമായ ട്യൂമർ ശസ്ത്രക്രിയയാണ്. നേരത്തെ, പശ്ചിമാഫ്രിക്കയിലെ ബെനിനിൽ ഒരു വൃക്ക ശസ്ത്രക്രിയ നടത്തി വെെദഗ്ദ്യം തെളിയിച്ച ചെെനയുടെ തൗമൈ റോബോട്ടിക് കരങ്ങളാണ് അവിടെയും ശസ്ത്രക്രിയ പൂ‍ർത്തീകരിച്ചത്.

നവംബർ 16ന്, ഈ വിദൂര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ശാസ്ത്രലോകം മറ്റൊരു പൊൻതൂവൽ കൂടി സാധ്യമാക്കിയിരിക്കുകയാണ്. ചൈനീസ് നിർമ്മിതമായ അത്യാധുനിക ശസ്ത്രക്രിയാ സംവിധാനമായ തൗമൈയെ നിയന്ത്രിച്ച ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത് ഷാങ്ഹായിലെ ഡോ. യൂനസ് അഹല്ലാലാണ്. രണ്ട് മണിക്കൂറിനുള്ളിൽ പ്രോസ്ട്രേറ്റ് ട്യൂമർ വിജയകരമായി നീക്കം ചെയ്ത മൊറോക്കോ പൗരനായ രോഗി നിലവില്‍ ആരോഗ്യം വീണ്ടെടുക്കുകയാണ്.

5 ജി ഉപയോഗിക്കാതെ സാധാരണ ബ്രോഡ്‌ബാൻഡ് കണക്ഷൻ്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. 30000 കിലോമീറ്റർ ചുറ്റിയ ആശയവിനിമയക്കിന് 100 മില്ലി സെക്കൻഡിൽ അധികം കാലതാമസമുണ്ടായിരുന്നു. യൂറോളജി, തൊറാസിക് സർജറി, ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പി എന്നിവയുൾപ്പെടെ വിദഗ്ദ ശസ്ത്രക്രിയകൾക്ക് തൗമൈ റോബോട്ടിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. 2026ഓടെ 5ജി സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്ന നിലയില്‍ സർജിക്കൽ റോബോട്ടിക്‌സിൽ മുന്നേറ്റമുണ്ടാക്കാമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com