സിദ്ദീഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്, എല്ലാ സ്റ്റേഷനിലും പതിക്കണമെന്ന് നിര്‍ദേശം

കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നോട്ടീസ് നല്‍കി
സിദ്ദീഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്, എല്ലാ സ്റ്റേഷനിലും പതിക്കണമെന്ന് നിര്‍ദേശം
Published on


നടന്‍ സിദ്ദീഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന പൊലീസ് മേധാവികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നോട്ടീസ് നല്‍കി. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം ബലാത്സംഗ പരാതിയില്‍ സിദ്ദീഖ് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്. മറ്റന്നാള്‍ ഹര്‍ജി പരിഗണിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സിദ്ദീഖിന് വേണ്ടി ഹാജരാകും.







Related Stories

No stories found.
News Malayalam 24x7
newsmalayalam.com