വാക്ക് നൽകിയതിന്റെ പേരിൽ ജീവിതം തുലാസിൽ തൂക്കി; മനാഫ്

ഞാൻ അറിയപ്പെടുന്നത് ലോറി ഉടമ മനാഫ് എന്നാണ്. ഉടമ ആയതുകൊണ്ട് തന്നെ തൊഴിലാളിയെ സംരക്ഷിക്കേണ്ട ചുമതല ഉണ്ട്
വാക്ക് നൽകിയതിന്റെ പേരിൽ ജീവിതം തുലാസിൽ തൂക്കി; മനാഫ്
Published on

ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ ഒരു വാക്ക് നൽകിയതിന്റെ പേരിൽ ജീവിതം താൻ തുലാസിൽ തൂക്കിയെന്ന് അർജുൻ്റെ ലോറി ഉടമ മനാഫ്. ഒരു ചെറിയ സമയം മതി വിജയിക്കാൻ. വിജയിച്ചു കഴിഞ്ഞാൽ ആയിരങ്ങൾ കൂടെ കാണും. മതങ്ങളെ വേർതിരിച്ചു തല്ലുപിടിക്കുന്ന അധഃപതിച്ച സമൂഹം ആണ് ഇവിടെ. ഞാൻ അറിയപ്പെടുന്നത് ലോറി ഉടമ മനാഫ് എന്നാണ്. ഉടമ ആയതുകൊണ്ട് തന്നെ തൊഴിലാളിയെ സംരക്ഷിക്കേണ്ട ചുമതല ഉണ്ട്. ചെയ്തതിന് നന്ദി പ്രതീക്ഷിക്കരുതെന്നും, അതാണ് ജീവിതത്തിൽ പഠിച്ച പാഠമെന്നും മനാഫ് പറഞ്ഞു. അംഗീകാരങ്ങൾ ഏറ്റുവാങ്ങുന്നത് സമൂഹത്തിന് മാതൃക കാണിക്കാനെന്നും, അത് ഇനിയും തുടരുമെന്നും മനാഫ് കൂട്ടിച്ചേർത്തു. കോഴിക്കോട് മുക്കം ഹയർ സെക്കണ്ടറി സ്കൂൾ നൽകിയ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മനാഫ്.


കഴിഞ്ഞ ദിവസവും അർജുൻ്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ മനാഫ് നിഷേധിച്ചിരുന്നു. മനാഫ് എന്ന പേരിലുള്ള തൻ്റെ യൂട്യൂബ് ചാനൽ തുടങ്ങിയത് 20 ദിവസങ്ങൾക്ക് മുൻപാണെന്നും, ചാനൽ ആരംഭിക്കുന്നത് തൻ്റെ ഇഷ്ടമാണെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ കല്ലെറിഞ്ഞോട്ടെ. അർജുൻ്റെ ബൈക്കുമായി ബന്ധപ്പെട്ട ആരോപണത്തിൽ താൻ ഒരു യൂട്യൂബറിന് ബൈക്ക് കാണിച്ച് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് മനാഫ് ആരോപണം നിഷേധിച്ചു.

അർജുൻ്റെ കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് മനാഫ് പ്രതികരിച്ചത്. മനാഫ് അർജുന്റെ പേരിൽ പണം പിരിക്കുന്നു, മീഡിയ പബ്ലിസിറ്റിക്ക് വേണ്ടി പണം നൽകാൻ വന്നവർ ഉണ്ട്, തങ്ങൾക്ക് ആ പണം ആവശ്യമില്ലെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. ഡ്രഡ്ജർ എത്തിച്ചപ്പോൾ മാൽപ്പെയെ ഉപയോഗിച്ച് നാടക പരമ്പരയാണ് മനാഫ് നടത്തിയത്.

മനാഫ് അവിടെ നടന്ന കാര്യങ്ങൾ യൂട്യൂബിലൂടെ പ്രചരിപ്പിച്ചു. മനാഫ് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം നോക്കി അത് കൂടെ ഉള്ളവരോട് പറഞ്ഞു. ഡ്രഡ്‌ജർ എത്തിച്ചിട്ട് കാര്യമില്ലെന്ന് മനാഫ് പറഞ്ഞു ഞങ്ങളെ നിരുത്സാഹപ്പെടുത്തി. മനാഫിന്റെ ഇടപെടൽ കാരണം ഡ്രെഡ്ജർ എത്തുമോ എന്നുപോലും ഭയപ്പെട്ടുവെന്നും കുടുംബം പറഞ്ഞു. അർജുന് വേണ്ടി ആത്മാർഥതയോടെ കൂടെ നിന്നത് മനാഫിന്റെ സഹോദരൻ മുബീനാണ്, അയാളെ ഓർത്തിട്ടാണ് ഇത്രയും കാലം ഒന്നും പറയാതിരുന്നതെന്നും കുടുംബം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com