ഇതാണ് ആ ഭാഗ്യവാന്‍; പൂജാ ബംപർ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്തി

കൊല്ലത്തെ ജയകുമാർ ലോട്ടറീസില്‍ നിന്നും എടുത്ത JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്
ഇതാണ് ആ ഭാഗ്യവാന്‍; പൂജാ ബംപർ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്തി
Published on

പൂജാ ബംപർ ഒന്നാം സമ്മാനം അടിച്ചത് കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. കൊല്ലത്തെ ലോട്ടറി ഏജന്‍സിയില്‍ നിന്ന് എടുത്ത പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം അടിച്ചത്. സമ്മാനത്തുകയായ ആറുകോടി 18 ലക്ഷം രൂപ ദിനേശ് കുമാറിന് ലഭിക്കും.

കൊല്ലത്തെ ജയകുമാർ ലോട്ടറീസില്‍ നിന്നും ദിനേശ് എടുത്ത JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.  ഏജൻസി വ്യവസ്ഥയിലാണ് ദിനേശ് കുമാർ ലോട്ടറി എടുത്തത്. അതുകൊണ്ട് തന്നെ ഏജൻസി കമ്മീഷനായ ഒരു കോടിയോളം രൂപയും ദിനേശ് കുമാറിന് ലഭിക്കും.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകൾക്കാണ് ലഭിക്കുക. JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ ടിക്കറ്റുകള്‍ക്കാണ് പൂജാ ബംപറില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.  മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. അഞ്ച് പരമ്പരകൾക്ക് രണ്ട് ലക്ഷം വീതമാണ് സമ്മാനതുക ലഭിക്കുക. നാലാം സമ്മാനമായ മൂന്ന് ലക്ഷം അഞ്ച് പരമ്പരകൾക്കും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ അഞ്ച് പരമ്പരകൾക്കും ലഭിക്കും. ഇത്തവണ പൂജാ ബംപറിനായി അച്ചടിച്ച 45,000 ടിക്കറ്റുകളില്‍ 39,56,454 ടിക്കറ്റുകള്ളാണ് വിറ്റഴിഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com