
എന്തുകൊണ്ട് പിണറായി വിജയൻ ഹിന്ദു പത്രത്തിൽ മാത്രം അഭിമുഖം കൊടുത്തുവെന്ന ചോദ്യവുമായി എം.എം.ഹസൻ. അത് ബിജെപി നേതാക്കളെ തൃപ്തിപ്പെടുത്തുന്നതിൻ്റെ ഭാഗമാണെന്നും ഹസൻ പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയും അൻവറും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. അൻവറിനെ പിന്തുണക്കുന്നില്ല, ഇപ്പോൾ ഏറ്റെടുക്കുന്നും ഇല്ല, പക്ഷെ അൻവർ പിന്തുണ ആവശ്യപ്പെട്ടാൽ അപ്പോൾ നോക്കാമെന്നും ഹസൻ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ അഭിമുഖം ശരിയാക്കിയത് പിആർ ഏജൻസിയാണെന്നും ഇത് ആസൂത്രിതമാണെന്നും ഹസൻ ആരോപിച്ചു. ആർഎസ്എസ് നേതാക്കളെ കണ്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഹസൻ പറഞ്ഞു. പ്രതിസന്ധിയെ നേരിടാൻ ഭൂരിപക്ഷ വർഗീയത പ്രചരിപ്പിക്കുകയാണ്. പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും എം.എം. ഹസൻ കൂട്ടിച്ചേർത്തു.