നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം: സാബുവിന് മാനസികാരോഗ്യ പ്രശ്‌നം ഉണ്ടെന്നല്ല പറഞ്ഞത്: എം. എം. മണി

എന്നെ നിങ്ങൾ ഉപദ്രവിച്ചാൽ,അതുമൂലം എനിക്ക് ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ നിങ്ങളെ നേരിടുമെന്ന് ഉറപ്പാണ്. അത് എൻ്റെ ജന്മാവകാശമാണെന്നും മണി പറഞ്ഞു
നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം: സാബുവിന് മാനസികാരോഗ്യ പ്രശ്‌നം ഉണ്ടെന്നല്ല പറഞ്ഞത്: എം. എം. മണി
Published on

കട്ടപ്പനയില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി സിപിഎം നേതാവ് എം.എം. മണി. കഴിഞ്ഞ ദിവസം പറഞ്ഞ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും, സാബുവിന് മാനസികാരോഗ്യ പ്രശ്‌നം ഉണ്ടെന്നല്ല, മറിച്ച് എന്തെങ്കിലും മാനസിക പ്രശ്‌നം അലട്ടിയിരുന്നോ എന്ന് പരിശോധിക്കണമെന്നാണ് പറഞ്ഞതെന്നും എം.എം. മണി വ്യക്തമാക്കി.

"വനം വകുപ്പിനെതിരെ സംഘടിക്കേണ്ടി വന്നാല്‍ സംഘടിക്കണം ജീവിക്കണമെങ്കില്‍ എല്ലാ നിയമങ്ങളും പാലിക്കാന്‍ കഴിയില്ല", എം. എം. മണി ചൂണ്ടിക്കാട്ടി. എന്നെ നിങ്ങൾ ഉപദ്രവിച്ചാൽ,അതുമൂലം എനിക്ക് ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ നിങ്ങളെ നേരിടുമെന്ന് ഉറപ്പാണ്. അത് എൻ്റെ ജന്മാവകാശമാണെന്നും മണി പറഞ്ഞു. ഏതെങ്കിലും സാഹചര്യത്തിൽ വനം വകുപ്പിനെതിരെ സംഘടിക്കേണ്ടി വന്നാൽ അവരുടെ കൂടെ ഞാനുമുണ്ടാകുമെന്നും,വകുപ്പിനെതിരെ പ്രവർത്തിച്ചാൽ കേസ് ഉണ്ടാകില്ലെയെന്ന ചോദ്യത്തിന്, കേസില്ലെങ്കിൽ ചുമ്മാ വീട്ടിൽ കിടന്നുറങ്ങേണ്ടി വരുമെന്നുമായിരുന്നു മണിയുടെ മറുപടി.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com