സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റി; നടപടി സിപിഎം നിര്‍ദേശ പ്രകാരം

സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ അടക്കമുള്ള മറ്റ് ഒമ്പത് പേര്‍ സമിതിയില്‍ തുടരും
സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റി; നടപടി സിപിഎം നിര്‍ദേശ പ്രകാരം
Published on

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ എം. മുകേഷിനെ ഒഴിവാക്കി. നടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് കേസെടുത്ത പശ്ചാത്തലത്തിലാണ് മുകേഷിനെ ഒഴിവാക്കാന്‍ സിപിഎം നിര്‍ദേശം നല്‍കയത്. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ അടക്കമുള്ള മറ്റ് ഒമ്പത് പേര്‍ സമിതിയില്‍ തുടരും.

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിക്കുന്ന കോൺക്ലേവിന് മുന്നോടിയായാണ് ഷാജി എൻ.കരുൺ ചെയർമാനായി നയരൂപീകരണ സമിതി സർക്കാർ രൂപീകരിച്ചത്. മഞ്ജു വാര്യര്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്‌ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി.അജോയ് എന്നിവർ സമിതിയിലെ അംഗങ്ങളാണ്.

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് നീക്കം. അതേസമയം, മുകേഷ് എംഎല്‍എ സ്ഥാനം രാജിവേക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. മുകേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com