വര്‍ഗീയതയും ഫാസിസവും ഈ പുണ്യഭൂമിയിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്: എം. മുകുന്ദന്‍

വര്‍ഗീയതയും ഫാസിസവും ഈ പുണ്യഭൂമിയിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്: എം. മുകുന്ദന്‍
Published on

വര്‍ഗീയതയും ഫാസിസവും കടന്നുവരാന്‍ അനുവദിക്കരുതെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. തിരുവനന്തപുരത്ത് നിയമസഭാ സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയെ ചെറുക്കാനുള്ള സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും ശ്രമങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയും ഫാസിസവും ഈ പുണ്യഭൂമിയിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്. ദൈവങ്ങളും അതാണ് ആഗ്രഹിക്കുന്നത്. ജനനന്മയാണ് എഴുത്തുകാരുടെ ലക്ഷ്യം. എഴുത്തുകാര്‍ സര്‍ക്കാരായും പ്രതിപക്ഷമായും നില്‍ക്കണം. ഒരുപാട് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നിയമസഭ നല്‍കിയ ഈ പുരസ്‌കാരം ഒരുപാട് വിലപ്പെട്ടതാണ്.


എഴുതി എഴുതിയാണ് തന്റെ മുടി നരച്ചത്. എഴുതിയില്ലായിരുന്നെങ്കില്‍ ഈ മുടി ഇപ്പോഴും കറുത്ത് ഇരുന്നേനെ. ഒന്നല്ല രണ്ടല്ല അറുപതോളം വര്‍ഷങ്ങളായി എഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായാണ് എം. മുകുന്ദന് നിയമസഭാ സാഹിത്യ പുരസ്‌കാരം നല്‍കിയത്. കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

ജനുവരി 7 മുതല്‍ 13 വരെയാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം. പുസ്തകോത്സവത്തില്‍ 250ലധികം സ്റ്റാളുകളിലായി 150ഓളം ദേശീയ, അന്തര്‍ ദേശീയ പ്രസാധകര്‍ പങ്കെടുക്കും. ഒരാഴ്ചക്കാലം നടക്കുന്ന പുസ്തകോത്സവത്തില്‍ പാനല്‍ ചര്‍ച്ചകള്‍, കെഎല്‍ഐബിഇ ഡയലോഗ്സ്, കെഎല്‍ഐബിഎഫ് ടോക്ക്, എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം, മീറ്റ് ദ ഓദര്‍, സ്മൃതി സന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥ പറയും പാട്ടുകള്‍, കഥയരങ്ങ്, ഏകപാത്ര നാടകം, ഭാവിയുടെ വാഗ്ദാനം, സിനിമയും ജീവിതവും എന്നിങ്ങനെ വിവിധ ചെറുവേദികളില്‍ എഴുപതുകളിലധികം പരിപാടികളും നടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com