
സിപിഎമ്മിനെതിരെ വിമർശനവുമായി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇപ്പോൾ മുഴങ്ങുന്നത് അപായമണിയെന്നാണ് എം.എ. ബേബിയുടെ വിമർശനം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ടത് വലിയ പരാജയമാണ്. ഇടതുപക്ഷത്തിൻ്റെ ബഹുജന സ്വാധീനം ഇടിഞ്ഞു.
നിലയ്ക്കാത്ത പോരാട്ടം ഇടതുപക്ഷം ഇനിയും തുടരേണ്ടതുണ്ട്. പോരായ്മകൾ തിരുത്തിയില്ലെങ്കിൽ അത്യന്തം വിനാശകരമാകുമെന്നും എം.എ. ബേബി മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിന് ശേഷം പല കോണിൽ നിന്നും പാർട്ടി വിമർശനം നേരിട്ടു. ജനങ്ങൾക്ക് ബോധ്യമാകുന്നത് പോലെ സത്യസന്ധവും നിർഭയവും ഉള്ളു തുറന്നതുമായ സ്വയം വിമർശനത്തിലൂടെ മാത്രമേ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട ബഹുജന സ്വാധീന തിരിച്ചെടുക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.