സവുക്ക് ശങ്കറിനെ തടവിലാക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കി; മദ്രാസ് ഹൈക്കോടതി നടപടി ശങ്കറിൻ്റെ അമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ

നിയമവിരുദ്ധമായ ഫോൺ ടാപ്പിങ് രീതികൾ തുറന്നുകാട്ടുന്ന ഓഡിയോ ക്ലിപുകൾ പുറത്ത് വിട്ടതിനെ തുടർന്നായിരുന്നു ശങ്കറിനെ അറസ്റ്റ് ചെയ്തത്
സവുക്ക് ശങ്കറിനെ തടവിലാക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കി; മദ്രാസ് ഹൈക്കോടതി നടപടി ശങ്കറിൻ്റെ അമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ
Published on


തമിഴ്നാട്ടിലെ പ്രശസ്ത യുട്യൂബറും ഡിഎംകെയുടെ നിശിത വിമർശകനുമായ സവുക്ക് ശങ്കറിനെ തടവിലാക്കിയ സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ശങ്കറിൻ്റെ അമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് നടപടി. നിയമവിരുദ്ധമായ ഫോൺ ടാപ്പിങ് രീതികൾ തുറന്നുകാട്ടുന്ന ഓഡിയോ ക്ലിപുകൾ പുറത്ത് വിട്ടതിനെ തുടർന്നായിരുന്നു ശങ്കറിനെ അറസ്റ്റ് ചെയ്തത്.


വിജിലൻസ് ആന്റി കറപ്ഷൻ വിഭാഗത്തിൽ ക്ലർക്കായിരുന്ന ശങ്കർ 2008 ലാണ് തമിഴ്നാട്ടിലെ നിയമവിരുദ്ധമായ ഫോൺ ടാപ്പിങ് രീതികൾ തുറന്നുകാട്ടുന്ന ഓഡിയോ ക്ലിപുകൾ പുറത്ത് വിട്ടത്. ഇതോടെ സർവീസിൽ നിന്ന് പുറത്താക്കി. ശേഷം സവുക്ക്’ എന്ന പേരിൽ വെബ് പോർട്ടലും യുട്യൂബ് ചാനലും ആരംഭിച്ചു.

സർക്കാരിനെതിരെ നിരന്തരം ആക്ഷേപങ്ങളുന്നയിച്ചതിനെ തുടർന്ന് നിരവധി പോലിസ് സ്റ്റേഷനുകളിൽ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.മേയ് നാലിനാണ് തേനിയിൽനിന്ന് ശങ്കറിനെ കോയമ്പത്തൂർ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്. വനിതാ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ പരാമർശമായിരുന്നു നടപടിക്ക് ആധാരമായത്.

തുടർന്ന് 1982 ലെ അപകടകരമായ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തമിഴ്നാട് സർക്കാർ തടങ്കലിലിൽ പാർപ്പിച്ചു. ഇതിനെതിരെ ശങ്കറിന്ർ അമ്മ സർമപിച്ച ഹർജിയിൽ ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, വി ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ചാണ് തടങ്കൽ ഉത്തരവ് റദ്ദാക്കിയത്. നേരത്തെ പല ജഡ്ജിമാരും ശങ്കറിന്ർറെ കേസ് പരിഗണിക്കുന്നതിൽ നിന്നും പിൻമാറിയിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com