മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ? ഔദ്യോഗിക പ്രഖ്യാപനം ഇന്ന്,  സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യും

ബിജെപി, എൻസിപി, ശിവസേന പാർട്ടികളിൽ നിന്ന് 30തോളം പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചനകൾ.
മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ?
ഔദ്യോഗിക പ്രഖ്യാപനം ഇന്ന്,  സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യും
Published on

മഹാരാഷ്ട്ര മന്ത്രിസഭ രൂപീകരണം സംബന്ധിച്ചുള്ള അനിശ്ചിതത്വം നീങ്ങുന്നു. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിനെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. മഹായുതി സർക്കാർ നാളെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ അയഞ്ഞതോടെയാണ് സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങിയത്.


അടുത്ത മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസും ഷിൻഡെയും തമ്മിൽ ഇന്നലെ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനാൽ പ്രധാനവകുപ്പുകൾ ലഭിക്കണമെന്ന കാര്യത്തിൽ ഷിൻഡേ വിട്ടുവീഴ്‌ച ചെയ്യില്ല. ചില വകുപ്പുകളുടെ കാര്യത്തിലും മന്ത്രിസഭയിൽ സഖ്യകക്ഷികളുടെ അം​ഗബലം സംബന്ധിച്ചും ഇനിയും തീരുമാനമായിട്ടില്ല. സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം ഇക്കാര്യങ്ങളിൽ ചർച്ച നടക്കും. ബിജെപി, എൻസിപി, ശിവസേന പാർട്ടികളിൽ നിന്ന് 30തോളം പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചനകൾ.

Also Read; സർക്കാർ രൂപീകരണം നടക്കുമ്പോഴും തെരഞ്ഞെടുപ്പ് അംഗീകരിക്കാത്ത ജനങ്ങൾ; വോട്ടെടുപ്പ് തന്നെ വീണ്ടും നടത്തിയ മഹാരാഷ്ട്രയിലെ മർകദ്‌വാഡി ഗ്രാമം

മഹായുതി സർക്കാരിൻ്റെ മുഖ്യമന്ത്രിയായി ഫഡ്‌നാവിസിനെ ഔദ്യേ​ഗികമായി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മേൽനോട്ടം വഹിക്കുന്ന നിയമസഭാ കക്ഷി യോഗത്തിലാകും പ്രഖ്യാപനം. മുംബൈയിലെ ആസാദ് മൈതാനത്ത് നാളെ നടക്കുന്ന ചടങ്ങിൽ മഹായുതി സർക്കാർ സത്യപ്രതിജ്ഞാ ചൊല്ലി അധികാരമേൽക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com