
മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊന്ന സംഭവത്തിലെ പ്രതികളായ ശ്രീക്കുട്ടിയും അജ്മലും പിടികൂടുമ്പോൾ മദ്യപിച്ചിരുന്നതായി പൊലീസ്. ഇരുവരും എംഡിഎംഎ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ നൽകിയത് പരസ്പര വിരുദ്ധമായ വിവരങ്ങളാണെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
എംഎഡിഎംഎയുടെ ഉറവിടം കണ്ടെത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നുണ്ട്. പ്രതികൾ ലഹരി ഉപയോഗിച്ച ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടോ എന്നത് കണ്ടെത്തണമെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്.
സെപ്തംബർ 15നാണ് മൈനാഗപ്പള്ളിയിൽ ഇവർ സഞ്ചരിച്ച കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൈനാഗപ്പള്ളി സ്വദേശിനിയായ കുഞ്ഞുമോൾ മരിച്ചത്. വാഹനത്തെ ഇടിച്ചു വീഴ്ത്തിയ ശേഷം റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.