മൈനാഗപ്പള്ളി അപകടം: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും
മൈനാഗപ്പള്ളി അപകടം: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Published on

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊന്ന സംഭവത്തിലെ പ്രതികളായ ഡോ. ശ്രീക്കുട്ടിയെയും അജ്മലിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. തിങ്കളാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കും.

അതേസമയം, പ്രതികളായ ശ്രീക്കുട്ടിയും അജ്മലും പിടികൂടുമ്പോൾ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇരുവരും എംഡിഎംഎ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ നൽകിയത് പരസ്പരവിരുദ്ധമായ വിവരങ്ങളാണെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

എംഎഡിഎംഎയുടെ ഉറവിടം കണ്ടെത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നുണ്ട്. പ്രതികൾ ലഹരി ഉപയോഗിച്ച ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടോ എന്നത് കണ്ടെത്തണമെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com