മലപ്പുറത്ത് ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി ആര്‍. ബിന്ദു

എടക്കര സ്വദേശി ജിതിനാണ് ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാൻ ഒരു വീട്ടില്‍ കയറിയതിന് ക്രൂരമായി മര്‍ദനമേറ്റത്.
മലപ്പുറത്ത് ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി ആര്‍. ബിന്ദു
Published on: 
Updated on: 

മലപ്പുറം എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആര്‍. ബിന്ദു നിര്‍ദ്ദേശം നല്‍കി. വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മന്ത്രിഅറിയിച്ചു. ഭിന്നശേഷിത്വത്തോടുള്ള അജ്ഞതയാണോ സംഭവത്തിലേക്ക് വഴിതെളിച്ചതെന്നത് സംഭവത്തിന്റെ ഗൗരവം ഒട്ടും കുറയ്ക്കുന്നില്ലെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ മറ്റു നടപടികള്‍ കൈക്കൊള്ളുന്നത് ആലോചിക്കും. ജിതിനും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എടക്കര സ്വദേശി ജിതിനാണ്ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ ഒരു വീട്ടില്‍ കയറിയതിന് ക്രൂരമായി മര്‍ദനമേറ്റത്.


ജിതിന്‍ ലഹരി ഉപയോഗിച്ച് വന്നയാളാണെന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്നാണ് ജിതിന്റെ പിതാവ് അലവിക്കുട്ടിയുടെ ആരോപണം. മര്‍ദനത്തില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി പരിക്കേറ്റ ജിതിന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.


News Malayalam 24x7
newsmalayalam.com