മലപ്പുറത്തിന് ഇത്ര കരുതൽ വേണ്ട; ജില്ലയിലെ പെരുമാറ്റച്ചട്ടത്തിനെതിരെ വിമർശനവുമായി സത്താർ പന്തല്ലൂർ

പതിനാറ് നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡങ്ങൾ മാത്രമാണ് വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുക
മലപ്പുറത്തിന് ഇത്ര കരുതൽ വേണ്ട; ജില്ലയിലെ പെരുമാറ്റച്ചട്ടത്തിനെതിരെ വിമർശനവുമായി സത്താർ പന്തല്ലൂർ
Published on

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മലപ്പുറം ജില്ലയിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെതിരെ രൂക്ഷ വിമർശനവുമായി എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സത്താർ പന്തല്ലൂർ. പതിനാറ് നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡങ്ങൾ മാത്രമാണ് വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുക. ഇവിടെ മാത്രമാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ വരേണ്ടത്. എന്നാൽ, ജില്ലയിൽ മുഴുവനായി പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെതിരെയാണ് സത്താർ പന്തല്ലൂരിൻ്റെ വിമർശനം. മലപ്പുറത്തിന് ഇത്ര കരുതൽ വേണ്ടെന്ന് കുറിച്ചുകൊണ്ടാണ് സത്താർ തൻ്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:

മലപ്പുറത്തിന് ഇത്ര 'കരുതൽ' വേണ്ട
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യപിക്കപ്പെട്ട പശ്ചാത്തലത്തിൽ പെരുമാറ്റചട്ടവും അതിനെ തുടർന്നുള്ള നിയന്ത്രണവും നിലവിൽ വന്നിരിക്കുകയാണ്. തൃശൂരിലും പാലക്കാടും ഓരോ നിയമസഭാ മണ്ഡലങ്ങളാണെങ്കിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾ ഉൾപ്പെടുന്ന പാർലമെൻ്റ് മണ്ഡലത്തിലാണല്ലൊ തെരഞ്ഞെടുപ്പ്. 16 നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡങ്ങൾ മാത്രമാണ് വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുക. പക്ഷെ മലപ്പുറത്തിനുള്ള പ്രത്യേക 'പരിഗണന' എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ല മുഴുവനും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കിയിരിക്കുന്നു. മലപ്പുറത്തിൻ്റെ കാര്യത്തിൽ ഇത്ര 'കരുതൽ' വേണ്ടിയിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പടെ ഈ അനാവശ്യ നിയന്ത്രണം കൊണ്ട് വലിയ പ്രയാസം നേരിടും. മലപ്പുറത്തെ പൂട്ടിയിടാനുള്ള ആവേശത്തിൻ്റെ ചെറിയൊരു അംശം, ജില്ലയിൽ ഇരുട്ട് പരത്താൻ ശ്രമിക്കുന്നവരെ പൂട്ടിയിടാൻ ഇവർ കാണിക്കുമോ ?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com